തൃശൂരിൽ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ പുതുക്കാട് വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പുതുക്കാട് കാഞ്ഞൂർ അമ്പഴക്കാടൻ വീട്ടിൽ ലിന്റയെ ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. 45 വയസായിരുന്നു. ഇന്ന് പുലർച്ചെ മൂന്നുമണി മുതൽ ലിന്റയെ കാണാതായിരുന്നു.

പുതുക്കാട് പൊലീസിലും ഫയർ ഫോഴ്സിലും വീട്ടുകാർ വിവരം അറിയിച്ചു. തുടർന്ന് ഫയർഫോഴ്സ് നടത്തിയ തിരച്ചിലിലാണ് വീടിനോട് ചേർന്നുള്ള കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

Story Highlights – Housewife found dead in well in Thrissur

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top