സർക്കാറിനെതിരായ പ്രക്ഷോഭം ശക്തിപ്പെടുത്തും; ചെന്നിത്തലയുടെ കേരള യാത്ര ഫെബ്രുവരി 1 മുതൽ

ramesh chennithala kerala yathra on february 1

സർക്കാറിനെതിരായ പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചെന്നിത്തലയുടെ കേരള യാത്ര ഫെബ്രുവരി 1 മുതൽ ആരംഭിക്കും. കൊവിഡാനന്തരം ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. എല്ലാ രംഗത്തും പരാജയപ്പെട്ട ഗവർണമെന്റിന് എതിരായി പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ചെന്നിത്തല പറഞ്ഞു.

കാസർഗോഡ് നിന്നും തിരുവനന്തപുരത്തേക്കാണ് കേരള യാത്ര. 140 നിയോജകമണ്ഡലങ്ങളിലും യുഡിഎഫ് പ്രക്ഷോഭം 23ന് നടക്കും. പ്രകടന പത്രിക തയ്യാറാക്കാൻ സമിതിയെ നിശ്ചയിച്ചു. ബെന്നി ബെഹന്നാനാണ് കൺവീനർ. ജാഥയുടെ ഏകോപന ച്ചുമതല വിഡി സതീശനാണ്. 22 ദിവസം നീണ്ട് നിൽക്കുന്നതാണ് കേരള യാത്ര.

കോൺ​ഗ്രസ് മതമേലധ്യക്ഷന്മാരുമായി ചർച്ച നടത്തിയെന്നും അവരുടെ ആശങ്കകൾ പരിഹരിക്കുമെന്നും ചെന്നിത്തല അറിയിച്ചു. വരും ദിവസങ്ങളിൽ അത്തരം നടപടികൾ സ്വീകരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

യുഡിഎഫ് സീറ്റ് വിഭജന ചർച്ച വേഗത്തിൽ പൂർത്തിയാക്കും. സംഘടന സംവിധാനം ഊർജിതമാക്കാൻ 16,17 തിയതികളിൽ ജില്ലാ കമ്മറ്റികൾ ചേരും. അതിനിടെ, സംസ്ഥാനത്ത് പിൻവാതിൽ നിയമനങ്ങൾ പെരുകുന്നുവെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. സർക്കാർ കാലാവധി തീരാൻ മാസങ്ങൾ ഉള്ളപ്പോൾ പാർട്ടിക്കാരെ സംരക്ഷിക്കാൻ ശ്രമം നടക്കുന്നു. രണ്ട് പാലങ്ങൾ നിർമിച്ച് സർക്കാർ മേനി നടിക്കുകയാണെന്ന് ചെന്നിത്തല പറഞ്ഞു.

Story Highlights – ramesh chennithala kerala yathra on february 1

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top