വാഹനാപകടത്തിൽ കേന്ദ്രമന്ത്രി ശ്രീപദ് നായിക്കിന് പരുക്ക്; ഭാര്യയും പേഴ്‌സണൽ സ്റ്റാഫും മരിച്ചതായി റിപ്പോർട്ട്

വാഹനാപകടത്തിൽ കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് നായിക്കിന് പരുക്ക്. അപകടത്തിൽ മന്ത്രിയുടെ ഭാര്യയും പേഴ്‌സണൽ സ്റ്റാഫ് അംഗവും മരിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നു. കർണാടകയിലെ അൻകോള ജില്ലയിൽവച്ചാണ് അപകടമുണ്ടായത്. മന്ത്രി അപകടനില തരണം ചെയ്തതായാണ് വിവരം.

മന്ത്രിയും ഭാര്യയും പേഴ്‌സണൽ സ്റ്റാഫ് അംഗം ദീപക്കും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ മൂന്ന് പേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ഭാര്യയും പേഴ്‌സണൽ സ്റ്റാഫ് അംഗവും മരിക്കുകയായിരുന്നു. മരണം പൊലീസ് സ്ഥിരീകരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Story Highlights – Union Minister Shripad Naik Injured In Accident Wife Close Aide Dead

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top