കോഴിക്കോട് ബേപ്പൂരിൽ ഓയിൽ മില്ലിൽ തീപിടുത്തം

കോഴിക്കോട് ബേപ്പൂരിൽ ഓയിൽ മില്ലിൽ തീപിടുത്തം. നടുവട്ടം പെരച്ചിനങ്ങാടിയിലുള്ള അനിത ഓയിൽ മില്ലിലാണ് തീപിടുത്തമുണ്ടായത്. അഗ്നിശമനസേനാ വിഭാഗം സ്ഥലത്തെത്തി തീപടരുന്നത് നിയന്ത്രണ വിധേയമാക്കി.

രാത്രി ഒൻപതേ മുക്കാലോടെയാണ് സംഭവം നടന്നത്. കൊപ്ര ഉണക്കാൻ ഇട്ടിരുന്ന സ്ഥലത്തുനിന്നാണ് തീപടർന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പൊലീസിനേയും അഗ്നിശമന വിഭാഗത്തേയും വിവരം അറിയിക്കുകയായിരുന്നു. രണ്ട് യൂണിറ്റ് അഗ്നിശമനസേനാ വിഭാഗമാണ് സ്ഥലത്തെത്തിയത്. ആളപായമില്ലെന്നാണ് ലഭിക്കുന്ന വിവരം.

Story Highlights – Fire at beppur oil mill

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top