മലബാറിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാൾ; ഗോകുലം ഗാലേറിയ കോഴിക്കോട് ഒരുങ്ങുന്നു

മലബാറിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളായ ഗോകുലം ഗാലേറിയ ഉദ്ഘടനത്തിനു ഒരുങ്ങുന്നു. കോഴിക്കോട് നഗര ഹൃദയത്തിൽ മാവൂർ റോഡിലാണ് അത്യാധുനിക സംവിധാനവും ഏറ്റവും കൂടുതൽ പാർക്കിങ്ങുമുള്ള ഗോകുലം ഗാലേറിയ ഒരുക്കിയിരിക്കുന്നത്. 14നു സോഫ്റ്റ് ലോഞ്ച് നടക്കുന്ന പദ്ധതിയുടെ അവസാന മിനുക്കുപണികൾ നടക്കുകയാണിപ്പോൾ.
മലബാറിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളാണ് ഗോകുലം ഗോപാലന്റെ നേതൃത്വത്തിൽ സ്വന്തം നാടായ കോഴിക്കോട് ഒരുക്കിയിരിക്കുന്നത്. വടക്കൻ കേരളത്തിലെ ജനങ്ങൾക്ക് മികച്ച ഷോപ്പിംഗ് അനുഭവം ഒരുക്കുകയാണ് ലക്ഷ്യമെന്ന് ഗോകുലം ഗ്രൂപ്പ് വൈസ് ചെയർമാൻ ബൈജു ഗോപാലൻ ട്വന്റിഫോറിനോട് പറഞ്ഞു.
അത്യാധുനിക സംവിധാനങ്ങൾ എല്ലാമുണ്ട്. ദേശീയ അന്തർ ദേശീയ ബ്രാന്റുകൾ ഒരു കുടക്കീഴ്‌ലും. മാത്രമല്ല, കോഴിക്കോട് നഗര മധ്യത്തിൽ മികച്ച പാർക്കിംഗ് സൗകര്യവും. കൊവിഡ് കാലത്തും നാടിന്റെ വികസനം ഉറപ്പാക്കുന്ന പദ്ധതിയുടെ സോഫ്റ്റ് ലോഞ്ച് കോഴിക്കോട് മേയർ ഡോ, ബീന ഫിലിപ്പ് നിർവഹിക്കും. ഫൈസ് സ്റ്റാർ ഹോട്ടലോടുകൂടിയ സംരംഭത്തിന്റെ ഉദ്ഘാടനം ഏപ്രിലോടുകൂടിയുണ്ടാവും.
Story Highlights – largest shopping mall in Malabar; Gokulam Galleria Kozhikode is getting ready
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here