കൊളവള്ളിയില്‍ ഇറങ്ങിയ കടുവയെ ബന്ദിപ്പൂര്‍ വനത്തിലേക്ക് തുരത്തി

tiger attack kolavalli wayanad

വയനാട് കൊളവള്ളിയില്‍ ജനവാസകേന്ദ്രത്തില്‍ ഇറങ്ങിയ കടുവയെ കര്‍ണാടക ബന്ദിപ്പൂര്‍ വനത്തിലേക്ക് തുരത്തി. കര്‍ണാടക അതിര്‍ത്തിയിലെ പാറ കവലയില്‍ വച്ച് കടുവയെ മയക്കുവെടി വെച്ചെങ്കിലും മയങ്ങാതായേതോടെ ഓടിച്ച് കന്നാരം പുഴ കടത്തുകയായിരുന്നു.

Read Also : വയനാട്ടിൽ ജനവാസകേന്ദ്രത്തിൽ ഇറങ്ങിയ കടുവയെ മയക്കുവെടിവച്ചു

ഉച്ചയ്ക്ക് രണ്ടരയോടെയാണ് പാറ കവലയിലെ ആളില്ലാത്ത വീട്ടില്‍ കടുവയെ കണ്ടത്. തൊട്ടടുത്ത വയലിലേക്ക് മാറിയതോടെ വനപാലകര്‍ ആകാശനിരീക്ഷണം നടത്തി. മയക്കുവെടി വയ്ക്കാനുള്ള സാഹചര്യമൊരുക്കി. മയക്കുവെടിവച്ചങ്കിലും കടുവ മയങ്ങിയില്ല.

ഇതിനിടെ കടുവയുടെ അക്രമത്തില്‍ വനം വാച്ചര്‍ക്ക് പരുക്കേറ്റു. പുല്‍പ്പള്ളി ഫോറസ്റ്റ് ഓഫിസിലെ വാച്ചര്‍ വിജേഷിന് ആണ് പരുക്കേറ്റത്. കൈയില്‍ ഗുരുതര പരുക്കേറ്റതിനാല്‍ ശസ്ത്രക്രിയയ്ക്കായി സ്വകാര്യ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

കടുവയെ വീണ്ടും മയക്കുവെടി വയ്ക്കാന്‍ ശ്രമിച്ചെങ്കിലും അതും പാളി. കര്‍ണാടക ബന്ദിപ്പൂര്‍ കടുവാ സങ്കേതം ലക്ഷ്യമാക്കി നീങ്ങിയതോടെ വനപാലകര്‍ ഓടിച്ച് കന്നാരം പുഴ കടത്തി.

Story Highlights – tiger attack at wayanad

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top