‘കൊച്ചി നഗരസഭയിലെ സ്റ്റാന്റിംഗ് കമ്മറ്റികൾ നേടാൻ ബിജെപി യുഡിഎഫ് സഖ്യം’; മേയർ എം അനിൽ കുമാർ

കൊച്ചി നഗരസഭയിലെ സ്റ്റാന്റിംഗ് കമ്മറ്റികൾ നേടാൻ ബിജെപി യുഡിഎഫ് സംഖ്യമെന്ന് മേയർ എം അനിൽ കുമാർ. സ്റ്റാന്റിംഗ് കമ്മറ്റികളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിൽ ബിജെപി അംഗങ്ങൾ വെൽഫെയർ ലീഗ് പാർട്ടികളുടെ അംഗങ്ങൾക്ക് വോട്ട് രേഖപ്പെടുത്തി. എൽ ഡി എഫ് അംഗത്തിന്റെ വോട്ട് അസാധുവായതോടെ വർക്ക്‌സ് സ്റ്റാന്റിംഗ് കമ്മറ്റിയിൽ യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചു.

കൊച്ചി നഗരസഭയിൽ സ്റ്റാൻഡിങ് കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ അസാധാരണമായ നീക്കങ്ങളാണ് നടന്നത്. വനിത അംഗങ്ങളുടെ തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ പിന്തുണച്ച് ബിജെപി എത്തിയതോടെ ഭരണപക്ഷ അംഗങ്ങൾ ഒന്നാക്കി ഞെട്ടി. എറ്റവും ശ്രദ്ധേമായത് ക്ഷേമകാര്യ വികസന സ്റ്റാന്റിംഗ് കമ്മറ്റികളിലേയ്ക്കുള്ള തെരഞ്ഞെടുപ്പായിരുന്നു. വെൽഫെയർ പാർട്ടിയുടെ പിന്തുണയോടെ വിജയിച്ച ഖാജൽ സലീമിനും മുസ്ലീം ലീഗ് സ്ഥാനാർത്ഥിയായി വിജയിച്ച് നഗരസഭിയിലെത്തിയ ലൈല ദാസിനും ബിജെപി അംഗങ്ങളുടെ വോട്ട് ലഭിച്ചത്.

ധനകാര്യ സ്റ്റാന്റിംഗ് കമ്മറ്റിയിലും യുഡിഎഫിനെ പിന്തുണക്കുന്ന മേരി കലിസ്റ്റ പ്രകാശിനാണ് ബിജെപിയുടെ അഞ്ച് അംഗങ്ങളുടെയും പിന്തുണ ലഭിച്ചത്. വനിത അംഗങ്ങളുടെ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് അംഗത്തിന്റെ വോട്ട് അസാധുവായതോടെ വർക്ക്‌സ് കമ്മറ്റി യുഡിഎഫിന് ലഭിച്ചു.

Story Highlights – ‘BJP-UDF alliance to win standing committees in Kochi municipality’; Mayor M Anil Kumar

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top