സിഎജി; ധനമന്ത്രിയെ കുറ്റവിമുക്തനാക്കിയുള്ള റിപ്പോര്‍ട്ട് 19 ന് നിയമസഭയില്‍ വയ്ക്കും

സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തിയെന്ന ആരോപണത്തില്‍ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്കിനെ കുറ്റവിമുക്തനാക്കിയുള്ള റിപ്പോര്‍ട്ട് 19 ന് നിയമസഭയില്‍ വയ്ക്കും. സഭയുടെ അവകാശ സമിതിയായ പ്രിവിലേജസ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റിയാണ് റിപ്പോര്‍ട്ടിന് അന്തിമ അംഗീകാരം നല്‍കുക.

സിഎജി റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കും മുന്‍പ് തോമസ് ഐസക്ക് ചോര്‍ത്തിയെന്നാണ് കോണ്‍ഗ്രസിലെ വി.ഡി.സതീശന്റെ പരാതി. അതേസമയം, സിഎജിക്കെതിരായ ആരോപണങ്ങള്‍ നിയമസഭയിലും ധനമന്ത്രി ആവര്‍ത്തിച്ചു. കിഫ്ബിയെ തകര്‍ക്കാന്‍ മനഃപൂര്‍വമായ ഗൂഢാലോചന നടന്നു. ഓഡിറ്റിന്റെ ഒരു ഘട്ടത്തിലും ഉന്നയിക്കാത്ത കാര്യങ്ങള്‍ കരട് റിപ്പോര്‍ട്ടില്‍ സിഎജി കൂട്ടിച്ചേര്‍ത്തു. ഒരു ഭരണഘടനാ സ്ഥാപനവും ചെയ്യാന്‍ പാടില്ലാത്തതാണ് സിഎജി ചെയ്യുന്നത്. സിഎജി ഇടപെടലും ചിലര്‍ കോടതിയില്‍ പോയതും കിഫ്ബിക്കെതിരായ നീക്കത്തിന്റെ ഭാഗമായാണെന്നും ധനമന്ത്രി സഭയില്‍ വ്യക്തമാക്കി.

Story Highlights – CAG – finance minister – Assembly

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top