കൊവിഡ് വാക്‌സിൻ; ആദ്യ ബാച്ച് പതിനൊന്നരയോടെ നെടുമ്പാശേരിയിലെത്തും

covid vaccine; Ministry of Health has rejected the news that the emergency permit was denied

കൊവിഡ് വാക്‌സിൻ ആദ്യ ബാച്ച് ഇന്ന് കേരളത്തിലെത്തും. രാവിലെ പതിനൊന്നരയോടെ പൂനൈയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നാണ് കൊവിഷീൽഡ് ആദ്യ ബാച്ച് വാക്‌സിനുകൾ നെടുമ്പാശേരിയിൽ എത്തിക്കുക. ആദ്യഘട്ടത്തിൽ 4,33,500 ഡോസ് വാക്‌സിനാണ് കേരളത്തിലേക്ക് എത്തിക്കുനന്ത്. ഇതിൽ 1100 ഡോഡ് മാഹിയിലേക്കും 10 പെട്ടികൾ കോഴിക്കോടേയ്ക്കുമാണ്.

കൊച്ചിയിൽ രാവിലെ 11.30 ന് എത്തിക്കുന്ന വാക്‌സിനുകൾ ജില്ലയിലെ വിവിധ പ്രാദേശിക സ്റ്റോറേജുകളിലേക്ക് വാക്‌സിൻ മാറ്റും. ആലുവ ജില്ലാ ആശുപത്രി, എറണാകുളം ജനറൽ ആശുപത്രി, ഇടപ്പള്ളിയിലെ റീജിയണൽ കേന്ദ്രം എന്നിവിടങ്ങളിലേക്കാണ് വാക്‌സിൻ മാറ്റുക. ശേഷം ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുള്ള വിവിധ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് വാക്‌സിനുകൾ കൊണ്ടുപോകും. ഇവിടെ വച്ചായിരിക്കും വാക്‌സിൻ വിതരണം ചെയ്യുക. ഓരോ കേന്ദ്രങ്ങളിലും തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള 100 പേർക്കാണ് വാക്‌സിൻ വിതരണം ചെയ്യുക.

അതേസമയം, വാക്‌സിൻ സംഭരിക്കുന്നതാനായി ജില്ലാ കളക്ടറുടെയും ഡിഎംഒയുടെയും നേതൃത്വത്തിൽ പ്രത്യേക സമിതിയെ രൂപീകരിച്ചിട്ടുണ്ട്.

വൈകിട്ട് ആറ് മണിയോട് കൂടിയാണ് തെക്കൻ കേരളത്തിലേക്കുള്ള വാക്‌സിൻ എത്തുക. തിരുവനന്തപുരം വിമാനത്താവളത്തിലാകും വാക്‌സിൻ എത്തുക. ഈ മാസം 16നാണ് വാക്‌സിൻ വിതരണം ആരംഭിക്കുക.

Story Highlights – covid vaccine; The first batch will reach Nedumbassery at 11.30 am

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top