രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണം ഇന്നും തുടരും

രാജ്യത്ത് കൊവിഡ് വാക്‌സിന്റെ ആദ്യ ഘട്ട വിതരണം ഇന്നും തുടരും. പുനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പ്രധാന കേന്ദ്രങ്ങളിലേക്കുള്ള വിതരണം ഇന്നലെ വൈകീട്ടോടെ പൂര്‍ത്തിയാക്കിയിരുന്നു. ഡല്‍ഹി, അഹമ്മദാബാദ്, ചണ്ഡിഗഡ്, ഹൈദരാബാദ്, വിജയവാഡ, ഭുവനേശ്വര്‍, കൊല്‍ക്കത്ത, ഗുവാഹത്തി, പാറ്റ്‌ന തുടങ്ങി 13 നഗരങ്ങളില്‍ വ്യോമ മാര്‍ഗമാണ് വാക്‌സിന്‍ എത്തിച്ചത്. ഇവിടെ നിന്നും വിവിധ സംസ്ഥാനങ്ങളിലേക്കുള്ള വാക്‌സിനുകള്‍ വിതരണം ആരംഭിച്ചു.

ദുര്‍ഘടമായ പ്രദേശങ്ങളില്‍ വ്യോമസേനയുടെ സഹായത്തോടെ വാക്‌സിന്‍ എത്തിക്കാനാണ് നീക്കം. കൊവി ഷീല്‍ഡ് വാക്സിന്റെ 56 ലക്ഷം ഡോസ് വാക്‌സിനുകളുടെ വിതരണമാണ് പുരോഗമിക്കുന്നത്. ശനിയാഴ്ചയാണ് വാക്സിന്‍ കുത്തിവയ്പ്പ് രാജ്യത്ത് ആരംഭിക്കുന്നത്.

Story Highlights – distribution of covid vaccine

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top