മെഡിക്കൽ വിദ്യാർത്ഥിനിയുടെ മൃതദേഹം കൈകാലുകൾ കെട്ടിയ നിലയിൽ ഡാമിൽ

മെഡിക്കൽ വിദ്യാർത്ഥിനിയുടെ മൃതദേഹം കൈകാലുകൾ കെട്ടിയ നിലയിൽ ഡാമിൽ കണ്ടെത്തി. ജാർഖണ്ഡിലാണ് സംഭവം. ഗോഡ്ഡ സ്വദേശിനിയും
ഹസാരിബാഗ് മെഡിക്കൽ കോളജ് വിദ്യാർത്ഥിനിയുമായ 22 കാരിയുടെ മൃതദേഹമാണ് ഡാമിൽ നിന്ന് കണ്ടെത്തിയത്. ഇന്നലെയാണ് സംഭവം.

പ്രദേശവാസികളാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി മൃതദേഹം കരയ്‌ക്കെത്തിച്ച് നടത്തിയ പരിശോധനയിലാണ് മരിച്ചത് മെഡിക്കൽ വിദ്യാർത്ഥിനിയാണെന്ന് മനസിലായത്.

തിങ്കളാഴ്ച പെൺകുട്ടി സുഹൃത്തുക്കൾക്കൊപ്പം പത്രാതു ഡാമിനരികിലെ റിസോർട്ടിലെത്തിയതായാണെന്നാണ് പൊലീസിന്റെ നിഗമനം. രാംഘട്ട്, ഹസാരിബാഗ് പൊലീസ് സ്‌റ്റേഷനുകളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ബലാത്സംഗം നടന്നിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

Story Highlights – Jharkhand medical student’s body found in dam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top