വാളയാർ ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് നിയമസഭയിൽ; പൊലീസിന് ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്

വാളയാർ കേസിൽ ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് നിയമസഭയിൽ. പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടാണ് നിയമസഭയിൽ വച്ചത്. അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂട്ടർമാരും വീഴ്ച വരുത്തി. മുൻ എസ്.ഐ പി.സി ചാക്കോയുടേത് മാപ്പർഹിക്കാത്ത അന്യായമാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

ഇളയ പെൺകുട്ടി സുരക്ഷിതയല്ലെന്ന കാര്യം അന്വേഷണ ഉദ്യോഗസ്ഥൻ പി. സി ചാക്കോ അവഗണിച്ചു. കേസ് അന്വേഷിച്ച സോജൻ സാക്ഷി മൊഴി രേഖപ്പെടുത്തിയതിൽ അപാകതയുണ്ട്. വീഴ്ച വരുത്തിയ പ്രോസിക്യൂട്ടർമാർക്ക് നിയമനം നൽകരുതെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു.

അതേസമയം, വാളയാർ കേസന്വേഷണത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ സർക്കാർ നടപടി സ്വീകരിച്ചു. മുൻ ഉദ്യോഗസ്ഥൻ പി.സി ചാക്കോയെ സ്ഥിരമായി അന്വേഷണ ചുമതലയിൽ നിന്ന് ഒഴിവാക്കി. മറ്റ് ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ഡിജിപിയെ ചുമതലപ്പെടുത്തി. ലത ജയരാജിനേയും ജലജ മാധവനേയും പ്രോസിക്യൂട്ടർമാർ ആക്കേണ്ടതില്ലെന്നും തീരുമാനിച്ചു.

Story Highlights – Walayar case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top