കുട്ടിക്കാലത്തെ ചിത്രത്തിനൊപ്പം ആഘോഷ ദിവസത്തിന്റെ ഓര്‍മ പങ്കുവച്ച് കങ്കണ റണൗട്ട്

kangana ranaut childhood pic

ആരാധകര്‍ക്ക് ലോഹ്രി ദിനാഘോഷ ആശംസയുമായി ബോളിവുഡ് നടി കങ്കണ റണൗട്ട്. പഞ്ചാബി ശൈത്യകാല നാടോടി ഉത്സവമാണ് ലോഹ്രി. തന്റെ കുട്ടിക്കാലത്തെ ചിത്രവും ഇതിനോടൊപ്പം താരം തന്റെ ട്വിറ്റില്‍ ഉള്‍പ്പെടുത്തി.

Read Also : കങ്കണ റണൗട്ട് അധോലോക കുറ്റവാളി അബു സലീമിനൊപ്പം; ചിത്രം വ്യാജം (24 fact check)

രണ്ട് ഭാഗത്തേക്ക് കെട്ടിയ മുടിയും വൈലറ്റ് കളര്‍ വേഷവുമായി കുഞ്ഞു കങ്കണയെ ആരാധകര്‍ ഏറ്റെടുത്തു. ഹിമാചലില്‍ ലോഹ്രിക്ക് പാടുന്ന പാരമ്പര്യം ഉണ്ടെന്നും അവര്‍ ഓര്‍ത്തു.

കുട്ടികള്‍ കൂട്ടങ്ങളായി പാട്ടുപാടി അയല്‍വക്കത്തുകൂടി നടക്കുമെന്നും അതിലൂടെ പണവും മിഠായിയും സമ്പാദിക്കുമെന്നും കങ്കണ. ഗ്രാമത്തിലെ കൂട്ടുകുടുംബങ്ങളിലെ കുഞ്ഞുങ്ങള്‍ക്ക് നഗരത്തിലെ അണു കുടുംബങ്ങളിലെ കുട്ടികളേക്കാള്‍ കൂടുതല്‍ സന്തോഷം ലഭിക്കുന്നുണ്ടെന്നും കങ്കണ കുറിച്ചു.

Story Highlights – kangana ranaut

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top