കെവിന്‍ കേസിലെ പ്രതിക്ക് മര്‍ദ്ദനമേറ്റ സംഭവം: ചീഫ് വെല്‍ഫെയര്‍ ഓഫീസര്‍ അന്വേഷിക്കും

കെവിന്‍ കേസിലെ പ്രതിക്ക് മര്‍ദ്ദനമേറ്റെന്ന പരാതിയില്‍ അന്വേഷണത്തിന് ജയില്‍ മേധാവിയുടെ ഉത്തരവ്. ചീഫ് വെല്‍ഫെയര്‍ ഓഫീസര്‍ വി.പി. സുനില്‍കുമാര്‍ സംഭവം വിശദമായി അന്വേഷിക്കും. ഇക്കാര്യം ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് ഹൈക്കോടതിയെ അറിയിച്ചു. ടിറ്റോ ജെറോമിനെ മര്‍ദ്ദിച്ചെന്ന ആരോപണത്തില്‍ മൂന്ന് ജയില്‍ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിരുന്നു.
ടിറ്റോയ്ക്ക് ജയില്‍ ജീവനക്കാരില്‍ നിന്നും മര്‍ദ്ദനമേറ്റെന്ന് തിരുവനന്തപുരം ജില്ലാ ജഡ്ജി കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഹൈക്കോടതി ഉത്തരവിന്‍ പ്രകാരമായിരുന്നു ജില്ലാ ജഡ്ജി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ജനുവരി ഒന്നാം തീയതി പ്രതിയെ ജയില്‍ ജീവനക്കാര്‍ തല്ലിച്ചതച്ചതായി ജഡ്ജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
Story Highlights – Kevin case – Chief Welfare Officer to investigate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here