ഹോട്ടൽ തടവറ പോലെ, സ്വിമ്മിങ് പൂളും ജിമ്മും ഉപയോഗിക്കാനാവില്ല; ബ്രിസ്ബേനിൽ ഇന്ത്യൻ ടീമിന് മോശം സൗകര്യങ്ങൾ

brisbane India cleaning toilets

ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റ് കളിക്കാൻ ബ്രിസ്ബേനിലെത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങൾക്ക് ലഭിച്ചത് മോശം സൗകര്യങ്ങളെന്ന് റിപ്പോർട്ട്. കളി നടക്കുന്ന ഗാബയിൽ നിന്ന് 4 കിലോമീറ്റര്‍ അകലെയുള്ള സോഫിറ്റെൽ എന്ന ഫൈവ് സ്റ്റാര്‍ ഹോട്ടലിലാണ് ഇന്ത്യൻ താരങ്ങൾ കഴിയുന്നത്. എന്നാൽ, ഇവിടെ ഒരുക്കിയിരിക്കുന്ന സൗകര്യങ്ങൾ വളരെ മോശമാണെന്നാണ് റിപ്പോർട്ട്.

“ഹോട്ടൽ നല്ലതാണെങ്കിലും ജയിലു പോലെയാണ്. മുറിയിൽ നിന്ന് പുറത്തിറങ്ങാൻ അനുവാദമില്ല. കിടക്ക സ്വയം ഒരുക്കണം. കക്കൂസ് സ്വയം വൃത്തിയാക്കണം. തൊട്ടടുത്തുള്ള ഇന്ത്യൻ റെസ്റ്റോറൻ്റിൽ ന്നിന്ന് ഭക്ഷണം എത്തിക്കും. പക്ഷേ, ഫ്ളോർ വിട്ട് പുറത്തുപോവാൻ പാടില്ല. ഹോട്ടലിൽ അതിഥികളൊന്നും ഇല്ല. എന്നാൽ സ്വിമ്മിങ് പൂളും ജിമ്മും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉപയോഗിക്കാനാവില്ല. ഹോട്ടലിലെ എല്ലാ റെസ്‌റ്റോറന്റുകളും, കഫേയും അടച്ചിട്ടിരിക്കുകയാണ്. പരുക്കിൽ വലയുന്ന ഈ ടീമിന് ഫിറ്റ്നസ് വീണ്ടെടുക്കാൻ ഏറ്റവും കൂടുതൽ ആവശ്യമുള്ളത് സ്വിമ്മിങ് പൂളും ജിമ്മും ആണ്. ഹോട്ടലിലെ സൗകര്യങ്ങളെല്ലാം ഉപയോഗിക്കാമെന്നാണ് നേരത്തെ ക്രിക്കറ്റ് ഓസ്ട്രേലിയ പറഞ്ഞിരുന്നത്. എന്നാൽ, ഇപ്പോൾ അതിൽ നിന്ന് വിപരീതമാണ് കാര്യങ്ങൾ.”- ഇന്ത്യൻ ടീം അംഗത്തെ ഉദ്ധരിച്ച് ടൈസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

Read Also : മായങ്ക് അഗർവാളിനും പരുക്ക്; നാലാം ടെസ്റ്റ് കളിക്കുമോ എന്നതിൽ വ്യക്തതയില്ല

നവംബറില്‍ ഇവിടെ എത്തി കഴിഞ്ഞ് 15-20 തവണ തങ്ങളെ കൊവിഡ് പരിശോധനക്ക് വിധേയമാക്കിയെന്നും താരങ്ങൾ പറയുന്നു. മൂക്ക് ആകെ നാശമായിരിക്കുകയാണ്. ഇന്നലെയും അതിന് രണ്ട് ദിവസം മുന്‍പും ഒരാഴ്ച മുൻപും ടെസ്റ്റ് ചെയ്തിരുന്നു. ഇത് അസ്വസ്ഥപ്പെടുത്തുകയാണെന്നും ഇന്ത്യന്‍ ടീം വൃത്തങ്ങള്‍ പറയുന്നു.

സൗകര്യങ്ങൾ ഒരുക്കാൻ കഴിയില്ലെങ്കിൽ ഉടൻ നാട്ടിലേക്ക് തിരികെ വരാൻ സൗകര്യമൊരുക്കണമെന്ന് ബിസിസിഐയോട് ടീം ആവശ്യപ്പെട്ടിട്ടുണ്ട്.

Story Highlights – Team India in Brisbane: Locked in hotel rooms, making beds, cleaning toilets

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top