Advertisement

മായങ്ക് അഗർവാളിനും പരുക്ക്; നാലാം ടെസ്റ്റ് കളിക്കുമോ എന്നതിൽ വ്യക്തതയില്ല

January 12, 2021
Google News 1 minute Read
mayank agarwal injured nets

ഇന്ത്യൻ ടീമിൽ പരുക്കൊഴിയുന്നില്ല. ഏറ്റവും അവസാനമായി ഓപ്പണിംഗ് ബാറ്റ്സ്മാൻ മായങ്ക് അഗർവാളിനാണ് പരുക്കേറ്റത്. നെറ്റ്സിൽ പരിശീലനത്തിനിടെ കയ്യിൽ പന്തുകൊണ്ട താരത്തെ സ്കാനിങിനു കൊണ്ടുപോയിട്ടുണ്ട്. നാലാം ടെസ്റ്റിൽ അഗർവാൾ കളിക്കുമോ എന്നതിൽ വ്യക്തതയില്ല.

അഗർവാൾ പുറത്തുപോവുകയാണെങ്കിൽ പൃഥ്വി ഷായോ വൃദ്ധിമാൻ സാഹയോ മടങ്ങിയെത്തും. സിഡ്നി ടെസ്റ്റിൽ പരുക്കേറ്റ ഹനുമ വിഹാരിക്ക് പകരം അഗർവാൾ എത്തിയേക്കുമെന്നായിരുന്നു സൂചനകൾ. എന്നാൽ, പരുക്കേറ്റ സാഹചര്യത്തിൽ താരം കളിക്കാൻ സാധ്യത കുറവാണ്. മധ്യനിരയിൽ ആളില്ല എന്നതുകൊണ്ട് സാഹ സ്പെഷ്യലിസ്റ്റ് കീപ്പറായി എത്തി പന്ത് ടീമിൽ തുടരാനാണ് ഏറെ സാധ്യതയുള്ളത്.

Read Also : വീണ്ടും പരുക്ക്; അവസാന ടെസ്റ്റിൽ ബുംറ കളിക്കില്ല; നടരാജൻ അരങ്ങേറും

അവസാന ടെസ്റ്റിൽ നിന്ന് ഓൾറൗണ്ടർ രവീന്ദ്ര ജഡേജയും പുറത്തായിരുന്നു. സിഡ്നി ടെസ്റ്റിനിടെ വിരലിനു പരുക്കേറ്റതിനെ തുടർന്നാണ് ജഡേജ പുറത്തായത്. ഇംഗ്ലണ്ടിനെതിരെ നാട്ടിൽ നടക്കുന്ന പരമ്പരയിലും ജഡേജ കളിക്കില്ലെന്നാണ് റിപ്പോർട്ട്. ജസ്പ്രീത് ബുംറയും ഗാബയിലെ ടെസ്റ്റിൽ ഉണ്ടാവില്ല. അടിവയറ്റിലെ വേദനയെ തുടർന്ന് താരം അവസാന ടെസ്റ്റ് കളിക്കില്ല. മുൻനിര പേസർമാരെല്ലാം പരുക്കു മൂലം പുറത്തിരിക്കുന്ന സമയത്ത് ബുംറ കൂടി പുറത്തായത് ഇന്ത്യയ്ക്ക് നികത്താനാവാത്ത നഷ്ടമാണ്. മുഹമ്മദ് ഷമി, ഇശാന്ത് ശർമ്മ, ഉമേഷ് യാദവ് എന്നീ പേസർമാരൊക്കെ പുറത്താണ്. ബുംറ കൂടി പുറത്തായതോടെ അവസാന ടെസ്റ്റിൽ ടി നടരാജൻ അരങ്ങേറും എന്ന് ഉറപ്പായി. ജഡേജക്ക് പകരം ജഡേജക്ക് പകരം നാലാം ടെസ്റ്റിൽ ശർദ്ദുൽ താക്കൂർ ടീമിലെത്തുമെന്നാണ് വിവരം.

Story Highlights – mayank agarwal injured in nets

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here