വീണ്ടും പരുക്ക്; അവസാന ടെസ്റ്റിൽ ബുംറ കളിക്കില്ല; നടരാജൻ അരങ്ങേറും

ഇന്ത്യക്ക് കനത്ത തിരിച്ചടിയായി ജസ്പ്രീത് ബുംറയ്ക്ക് പരുക്ക്. അടിവയറ്റിലെ വേദനയെ തുടർന്ന് താരം അവസാന ടെസ്റ്റ് കളിക്കില്ല. മുൻനിര പേസർമാരെല്ലാം പരുക്കു മൂലം പുറത്തിരിക്കുന്ന സമയത്ത് ബുംറ കൂടി പുറത്തായത് ഇന്ത്യയ്ക്ക് നികത്താനാവാത്ത നഷ്ടമാണ്. മുഹമ്മദ് ഷമി, ഇശാന്ത് ശർമ്മ, ഉമേഷ് യാദവ് എന്നീ പേസർമാരൊക്കെ പുറത്താണ്. ബുംറ കൂടി പുറത്തായതോടെ അവസാന ടെസ്റ്റിൽ ടി നടരാജൻ അരങ്ങേറും എന്ന് ഉറപ്പായി.
പേസ് ബൗളിംഗിനെ തുണക്കുന്ന ഗാബയിൽ ബുംറ കൂടി ഇല്ലാതെ കളിക്കാനിറങ്ങുന്നത് ആത്മഹത്യാപരമാണ്. പരമ്പരയിൽ 11 വിക്കറ്റുകൾ നേടിയ താരമാണ് ഇന്ത്യൻ ബൗളിംഗ് യൂണിറ്റിനെ നയിച്ചിരുന്നത്.
Read Also : നാലാം ടെസ്റ്റിൽ ജഡേജ ഇല്ല; വിഹാരി സംശയത്തിൽ: ഇന്ത്യയെ വിടാതെ പരുക്ക്
നേരത്തെ, അവസാന ടെസ്റ്റിൽ നിന്ന് ഓൾറൗണ്ടർ രവീന്ദ്ര ജഡേജയും പുറത്തായിരുന്നു. സിഡ്നി ടെസ്റ്റിനിടെ വിരലിനു പരുക്കേറ്റതിനെ തുടർന്നാണ് ജഡേജ പുറത്തായത്. ഇംഗ്ലണ്ടിനെതിരെ നാട്ടിൽ നടക്കുന്ന പരമ്പരയിലും ജഡേജ കളിക്കില്ലെന്നാണ് റിപ്പോർട്ട്. ഹാംസ്ട്രിംഗ് ഇഞ്ചുറി പറ്റിയ മധ്യനിര ബാറ്റ്സ്മാൻ ഹനുമ വിഹാരി അവസാന ടെസ്റ്റിൽ കളിക്കുമോ എന്ന കാര്യത്തിൽ സംശയമാണ്.
ജഡേജക്ക് പകരം നാലാം ടെസ്റ്റിൽ ശർദ്ദുൽ താക്കൂർ ടീമിലെത്തുമെന്നാണ് വിവരം. വിഹാരിക്ക് പകരം മായങ്ക് അഗർവാളും കളിച്ചേക്കും.
Story Highlights – Jasprit Bumrah ruled out of fourth Test against Australia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here