നാലാം ടെസ്റ്റിൽ ജഡേജ ഇല്ല; വിഹാരി സംശയത്തിൽ: ഇന്ത്യയെ വിടാതെ പരുക്ക്

Hanuma Vihari Ravindra Jadeja

ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റിൽ നിന്ന് ഓൾറൗണ്ടർ രവീന്ദ്ര ജഡേജ പുറത്ത്. സിഡ്നി ടെസ്റ്റിനിടെ വിരലിനു പരുക്കേറ്റതിനെ തുടർന്നാണ് ജഡേജ പുറത്തായത്. ഇംഗ്ലണ്ടിനെതിരെ നാട്ടിൽ നടക്കുന്ന പരമ്പരയിലും ജഡേജ കളിക്കില്ലെന്നാണ് റിപ്പോർട്ട്. ഹാംസ്ട്രിംഗ് ഇഞ്ചുറി പറ്റിയ മധ്യനിര ബാറ്റ്സ്മാൻ ഹനുമ വിഹാരി അവസാന ടെസ്റ്റിൽ കളിക്കുമോ എന്ന കാര്യത്തിൽ സംശയമാണ്.

മൂന്നാം ടെസ്റ്റിൽ ഇന്ത്യക്കായി മികച്ച പ്രകടനം നടത്തിയ താരങ്ങളാണ് ജഡേജയും വിഹാരിയും. ജഡേജ പന്തുകൊണ്ടും ബാറ്റ് കൊണ്ടും തിളങ്ങിയപ്പോൾ മത്സരം സമനിലയാക്കാൻ വിഹാരി നടത്തിയ മാരത്തൺ ചെറുത്തുനില്പ് ചരിത്രമായിരുന്നു. ഇരുവരെയും നഷ്ടമാവുക ഇന്ത്യക്ക് കനത്ത തിരിച്ചടിയാണ്.

Read Also : സ്ലെഡ്ജിംഗിൻ്റെ പരിധികൾ ലംഘിച്ച് ഓസ്ട്രേലിയ; ഓസ്ട്രേലിയക്കെതിരെ വ്യാപക വിമർശനം: ദൃശ്യങ്ങൾ

ജഡേജക്ക് പകരം നാലാം ടെസ്റ്റിൽ ശർദ്ദുൽ താക്കൂർ ടീമിലെത്തുമെന്നാണ് വിവരം. പേസ് ബൗളിംഗിനെ തുണയ്ക്കുന്ന പിച്ച് ആയതുകൊണ്ട് തന്നെ ഗാബയിൽ താക്കൂറിനാണ് സാധ്യത. വിഹാരിക്ക് പകരം മായങ്ക് അഗർവാളും കളിച്ചേക്കും.

അതേസമയം, മൂന്നാം ടെസ്റ്റിൽ ഇന്ത്യ ജയത്തിനു തുല്യമായ സമനില പിടിച്ചിരുന്നു. ഓസ്ട്രേലിയ മുന്നോട്ടുവച്ച 407 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 334 റൺസെടുത്താണ് കളി സമനിലയാക്കിയത്. 97 റൺസെടുത്ത ഋഷഭ് പന്താണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ചേതേശ്വർ പൂജാര (77), രോഹിത് ശർമ്മ (52) എന്നിവരും തിളങ്ങി. ഇവർക്കെല്ലാം ഉപരി ആറാം വിക്കറ്റിൽ അശ്വിൻ-വിഹാരി സഖ്യം നടത്തിയ ചെറുത്തുനില്പിൻ്റെ പേരിലാണ് ഈ ടെസ്റ്റ് ഓർമ്മിക്കപ്പെടുക. 43.4 ഓവറുകളാണ് ഈ സഖ്യം അതിജീവിച്ചത്. 62 റൺസിൻ്റെ കൂട്ടുകെട്ടും ഇവർ ഉയർത്തി. അശ്വിൻ 39ഉം വിഹാരി 23ഉം റൺസെടുത്ത് പുറത്താവാതെ നിന്നു.

Story Highlights – Hanuma Vihari likely to miss the Gabba Test; Ravindra Jadeja ruled out

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top