ഫക്കുണ്ടോ പെരേരയെ സ്വന്തമാക്കാൻ എടികെ മോഹൻബഗാൻ ശ്രമം നടത്തുന്നു എന്ന് റിപ്പോർട്ട്

atk mohunbagan facundo peryra

കേരള ബ്ലാസ്റ്റേഴ്സിൻ്റെ അർജൻ്റൈൻ മിഡ്ഫീൽഡർ ഫക്കുണ്ടോ പെരേരയെ ടീമിലെത്തിക്കാൻ എടികെ മോഹൻ ബഗാൻ ശ്രമം നടത്തുന്നു എന്ന് റിപ്പോർട്ട്. പെരേരക്ക് പകരം മുന്നേറ്റ താരം ഡേവിഡ് വില്ല്യംസിനെ നൽകാമെന്നാണ് എടികെയുടെ വാഗ്ദാനം. ഇതിനായി എടികെ ഉടൻ ബ്ലാസ്റ്റേഴ്സുമായി ചർച്ച നടത്തുമെന്നും സൂചനയുണ്ട്.

ഈ സീസണിൽ ബ്ലാസ്റ്റേഴ്സിലെത്തിയ താരമാണ് ഫക്കുണ്ടോ പെരേര. സീസണിൽ ഏറ്റവും കൂടുതൽ ഗോൾ അവസരങ്ങൾ സൃഷ്ടിച്ച താരമാണ് ഈ അർജൻ്റൈൻ താരം ജംഷഡ്പൂരിനെതിരായ കഴിഞ്ഞ മത്സരത്തിൽ നടത്തിയ പ്രകടനം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

ഈ മാസം മെയ് 31 വരെയാണ് പെരേരയുമായി ബ്ലാസ്റ്റേഴ്സിന് കരാറുള്ളത്. എന്നാൽ, ഒരു വർഷം കൂടി കരാർ നീട്ടാനുള്ള ഓപ്ഷൻ ഉള്ളതുകൊണ്ട് തന്നെ ബ്ലാസ്റ്റേഴ്സ് പെരേരയെ ടീമിൽ നിലനിർത്തുമെന്നാണ് കരുതുന്നത്.

അതേസമയം, 9 പോയിൻ്റുമായി ബ്ലാസ്റ്റേഴ്സ് പട്ടികയിൽ പത്താമതാണ്. 10 മത്സരങ്ങളിൽ നിന്ന് 2 ജയം സഹിതം 9 പോയിൻ്റാണ് ബ്ലാസ്റ്റേഴ്സിന് ഉള്ളത്. നാളെ ഈസ്റ്റ് ബംഗാളിനെതിരെയാണ് ബ്ലാസ്റ്റേഴ്സിൻ്റെ അടുത്ത മത്സരം.

Story Highlights – atk mohunbagan to sign facundo peryra

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top