കെഎസ്ആർടിസി വിജിലൻസ് എക്‌സിക്യൂട്ടീവ് ഡയറക്ടർക്ക് കാരണം കാണിക്കൽ നോട്ടിസ്

കെഎസ്ആർടിസി വിജിലൻസ് എക്‌സിക്യൂട്ടീവ് ഡയറക്ടർക്ക് കാരണം കാണിക്കൽ നോട്ടിസ്. വിജിലൻസ് ഡയറക്ടർ പി.എം ഷറഫ് മുഹമ്മദിനാണ് കാരണം കാണിക്കൽ നോട്ടിസ് നൽകിയത്. സസ്‌പെൻഡ് ചെയ്ത ജീവനക്കാരെ സിഎംഡിയുടെ അനുമതിയില്ലാതെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ടാണ് നടപടി.

പോക്സോ കേസിൽ റിമാൻഡ് ചെയ്ത കാസർഗോഡ് ഡിപ്പോയിലെ സെലക്ഷൻ ഗ്രേഡ് അസിസ്റ്റന്റായ ഹരീഷ്. എസ് മുരളി,വിദേശ മദ്യം കടത്തിയകേസിൽ സസ്‌പെൻഡ് ചെയ്ത പൊൻകുന്നം ഡിപ്പോയിലെ ഡ്രൈവർ, കണ്ടക്ടർ, കഴിഞ്ഞ ഒക്ടോബർ 12 ന്സസ്‌പെൻഡ് ചെയ്ത അഞ്ച് മെക്കാനിക്കൽ വിഭാഗംജീവനക്കാർ എന്നിവരെയാണ് സിഎംഡിയുടെ അനുമതിയില്ലാതെ വിജിലൻസ് ഡയറക്ടർ തിരിച്ചെടുത്തത്. പോക്‌സോ കേസിൽ റിമാൻഡ് ചെയ്യപ്പെട്ട ജീവനക്കാരന്റെ വകുപ്പുതല നടപടി സിഎംഡിയുടെ അനുമതിയില്ലാതെ തീർപ്പാക്കി ജോലിയിൽ പുനഃപ്രവേശിക്കാൻ നിർദേശം നൽകിയത് വിജിലൻസ് എക്‌സിക്യൂട്ടീവ് ഡയറക്ടുടെ ഭാഗത്ത് നിന്നുള്ള ഗുരുതരമായ കൃത്യവിലോപവും ജാഗ്രതക്കുറവുമാണെന്ന് നോട്ടിസിൽ വ്യക്തമാക്കുന്നു. കാരണമുണ്ടെങ്കിൽ രണ്ട് ദിവസത്തിനകം മറുപടി നൽകണമെന്നും നോട്ടിസിൽ വ്യക്തമാക്കി.

Story Highlights – KSRTC

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top