Advertisement

കളമശേരി മെഡിക്കൽ കോളജ് റോഡിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

January 14, 2021
Google News 1 minute Read

കളമശേരി മെഡിക്കൽ കോളജ് റോഡിൽ ബൈക്കും കാറും കൂട്ടി ഇടിച്ച് ഒരു മരണം. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. ബൈക്കിൽ സഞ്ചരിച്ച കളമശേരി കൈപ്പടമുഗൾ അയ്യമ്പ്രാത്ത് വീട്ടിൽ അബ്ദുൾ നാസർ (42) ആണ് മരിച്ചത്. ഒപ്പം സഞ്ചരിച്ച വെളുത്തേടത്ത് സെയ്ദ് മുഹമ്മദിനെ പരുക്കുകളുമായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാത്രി 9.30 ഓടെ മെഡിക്കൽ കോളജ് റോഡിൽ എച്ച്.എം.ടി. സ്റ്റോർ ജംഗ്ഷനിൽവച്ചാണ് അപകടം. മരിച്ച നാസറിന്റെ മൃതദേഹം കളമശേരി മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Story Highlights – Accident

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here