യുവത്വത്തെ സ്വാധീനിക്കാന്‍ കഴിവുള്ള ചിലര്‍ ലഹരിമരുന്നിന് അടിമപ്പെടുന്നു: മുഖ്യമന്ത്രി

യുവത്വത്തെ സ്വാധീനിക്കാന്‍ കഴിവുള്ള ചിലര്‍ ലഹരിമരുന്നിന് അടിമപ്പെടുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. ലഹരിക്കടത്ത് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ കുറിച്ചുളള പ്രതിപക്ഷ എംഎല്‍എമാരുടെ ചോദ്യങ്ങളില്‍ നിന്ന് എക്‌സൈസ് മന്ത്രി ഒഴിഞ്ഞു മാറി.

സംസ്ഥാനത്ത് ആണ്‍, പെണ്‍ വ്യത്യാസമില്ലാതെ ലഹരിമരുന്ന് ഉപയോഗം വര്‍ധിക്കുന്നതില്‍ ആശങ്കയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയില്‍ കൂടുതല്‍ ലഹരിമരുന്ന് വിപണനം നടക്കുന്നത് കേരളത്തിലെന്ന പ്രതിപക്ഷ ആരോപണം എക്‌സൈസ് മന്ത്രി ടി. പി. രാമകൃഷ്ണന്‍ തള്ളി. കേസുകളുടെ എണ്ണം ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രി ആരോപണം നിഷേധിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപം കടകളിലോ മറ്റ് സ്ഥാപനങ്ങളിലോ ലഹരി മരുന്ന് വിപണനം നടത്തിയാല്‍ ആ സ്ഥാപനങ്ങള്‍ പിന്നീട് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.

ലഹരി കടത്ത് സംബന്ധിച്ച ചോദ്യങ്ങളിലൂടെ ബിനിഷ് കോടിയേരിയേയും പ്രതിപക്ഷം ഉന്നമിട്ടു. ലഹരി കടത്ത് കേസ് പ്രതികള്‍ക്കൊപ്പം ബിനിഷ് നില്‍ക്കുന്ന ചിത്രമായിരുന്നു എം. വിന്‍സെന്റ് പരാമര്‍ശിച്ചത്.

Story Highlights – Some who are capable of influencing youth are addicted to drugs: CM

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top