യുപിയിൽ വനിതാ പൊലീസുകാരിയെ സഹപ്രവർത്തകൻ ബലാത്സംഗം ചെയ്തു എന്ന് പരാതി

സഹപ്രവർത്തകൻ തന്നെ ബലാത്സംഗം ചെയ്തു എന്ന് വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ പരാതി. ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിലാണ് സംഭവം. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ജനുവരി 10നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൻ്റെ മുറി കാണിച്ചു തരാമെന്നു പറഞ്ഞ് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ പരാതി. പ്രതിരോധിച്ചാൽ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയെന്നും അവർ പരാതിയിൽ പറയുന്നു.
പൊലീസുകാരിയെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയയാക്കി. പ്രതിക്കെതിരെ അന്വേഷനം ആരംഭിച്ചു എന്നും തെരച്ചിൽ തുടരുകയാണെന്നും എസ്പി ശൈലേഷ് കുമാർ പാണ്ഡെ പറഞ്ഞു.
Story Highlights – UP Woman Cop Alleges Rape By Colleague: Police
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News