ലൈഫ് മിഷന് 2,080 കോടി; 40,000 പട്ടികജാതി കുടുംബങ്ങൾക്ക് വീട് നിർമിച്ച് നൽകും

ലൈഫ് മിഷൻ പദ്ധതിക്കായി 2,080 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി ടി. എം തോമസ് ഐസക്. ലൈഫ് മിഷനിൽ ഉൾപ്പെടുത്തി പട്ടികജാതി കുടുംബങ്ങൾക്ക് 40,000 വീടുകളും പട്ടിക വർഗക്കാർക്ക് 12,000 വീടുകളും നിർമിച്ച് നൽകുമെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു.
2021-22 ൽ ലൈഫ് മിഷനിൽ നിന്ന് 300 കോടി ചിലവിൽ 7500 വീടുകൾ നിർമിച്ചു നൽകും. അൻപത് മീറ്റർ പരിധിക്കുള്ളിൽ താമസിക്കുന്ന 2500 മത്സ്യത്തൊഴിലാളികളെ 250 കോടി രൂപ ചിലവഴിച്ച് പുനരധിവസിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Story Highlights – Life mission, Kerala budget 2021
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
🔥 സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച വൈറൽ വ്ലോഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.
വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.