കാര്‍ഷിക നിയമങ്ങള്‍; ദോഷമായി ബാധിക്കുന്നവരെ സംരക്ഷിക്കണമെന്ന് ഐഎംഎഫ്

Ready to negotiate with government again; Farmers'

പുതിയ കാര്‍ഷിക നിയമങ്ങള്‍ ഇന്ത്യയുടെ കാര്‍ഷിക മേഖല നവീകരണത്തിന്റെ സുപ്രധാന ചുവടുവയ്‌പെന്ന് ഐഎംഎഫ് അഥവാ അന്താരാഷ്ട്ര നാണയ നിധി. കൂടെ പുതിയ മാറ്റം ദോഷമായി ബാധിക്കുന്നവരെ സംരക്ഷിക്കണമെന്നും നിര്‍ദേശം. ഐഎംഎഫ് വക്താവ് ജെറി റൈസ് ആണ് പിടിഐയോട് ഇക്കാര്യം വ്യക്തമാക്കിയത്.

Read Also : ലോക രാജ്യങ്ങളെ സഹായിക്കാൻ മുഴുവൻ വായ്പാശേഷിയും വിനിയോഗിക്കും; ഐഎംഎഫ്

പുതിയ കാര്‍ഷിക നിയമപ്രകാരം കര്‍ഷകര്‍ക്ക് നേരിട്ട് വില്‍പനക്കാരുമായി കരാറുണ്ടാക്കാം. ഇടനിലക്കാരെ ഒഴിവാക്കി വരുമാനം വര്‍ധിപ്പിക്കാമെന്നും അന്താരാഷ്ട്ര നാണയ നിധി ചൂണ്ടിക്കാട്ടി. ഗ്രാമീണ മേഖലയുടെ വളര്‍ച്ചയെ സഹായിക്കാനും കാര്യക്ഷമത വര്‍ധിപ്പിക്കാനും ഇത് സഹായിക്കുന്നുവെന്നും റൈസ്.

എന്നാല്‍ ഇത് മൂലം ദുരിതത്തിലാകുന്നവരെ സഹായിക്കുകയും വേണമെന്നും മാറ്റം ദോഷമായി ബാധിക്കുന്നവര്‍ക്ക് തൊഴില്‍ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. പുതിയ കര്‍ഷിക നിയമങ്ങളെ തുടര്‍ന്ന് കര്‍ഷകരുടെ സമരം 50ാം ദിവസത്തില്‍ എത്തിനില്‍ക്കുമ്പോഴാണ് ഐഎംഎഫിന്റെ പ്രതികരണം.

Story Highlights – farm bill, imf

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top