ജനിതക മാറ്റം സംഭവിച്ച കൊവിഡിന്റെ പുതിയ വകഭേദം മാർച്ച് മാസത്തോടെ അമേരിക്കയിൽ പടർന്നുപിടിക്കുമെന്ന് റിപ്പോർട്ടുകൾ

യുകെയിൽ കണ്ടെത്തിയ ജനിതക മാറ്റം സംഭവിച്ച കൊവിഡിന്റെ പുതിയ വകഭേദം മാർച്ച് മാസത്തോടെ അമേരിക്കയിൽ പടർന്നുപിടിക്കുമെന്ന് റിപ്പോർട്ടുകൾ. നിലവിൽ 30 രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്ത പുതിയ വകഭേദത്തെ പ്രതിരോധിക്കാനുള്ള നടപടികൾ ആവശ്യമാണെന്ന് യുഎസ് രോഗ പ്രതിരോധ കേന്ദ്രം (സി.ഡി.എസ്) മുന്നറിയിപ്പ് നൽകി.

70 ശതമാനം അധിക വ്യാപന ശേഷിയുള്ള പുതിയ വൈറസിന്റെ സാന്നിധ്യം ആളുകൾക്ക് കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കും. അതിനാൽ, പൊതുജനാരോഗ്യ സംവിധാനങ്ങൾ ശക്തിപ്പെടുത്താനും ജനങ്ങൾക്ക് പ്രിതിരോധ ശേഷി കൈവരിക്കാനുള്ള പ്രവർത്തിക്കാനും സിഡിഎസ് നിർദേശം നൽകിയതായി അമേരിക്കൻ മാധ്യമങ്ങൾ വ്യക്തമാക്കുന്നു.

മാർച്ചോടെ രോഗവ്യാപനം ശക്തിപ്പെടാൻ സാധ്യതയുള്ളതിനാൽ വാക്സിൻ കുത്തിവെയ്പ്പ് വർധിപ്പിക്കണം. മാത്രമല്ല, മാസ്‌ക് ധരിക്കൽ, സാമൂഹിക അകലം എന്നീ സുരക്ഷാ മുൻകരുതൽ നടപടികൾ ശീലമാക്കണം സിഡിഎസിന്റെ റിപ്പോർട്ടിൽ പറയുന്നു.

Story Highlights – new variant of the genetically modified covid is expected to spread to the United States by March Reports

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top