കൊവിഡ് വാക്‌സിന്‍ എറണാകുളത്ത് ആദ്യമായി സ്വീകരിച്ചത് ഹൃദ്രോഗ വിദഗ്ധന്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറം

എറണാകുളം ജില്ലയില്‍ ആദ്യ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത് ഹൃദ്രോഗ വിദഗ്ധന്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറം ആയിരുന്നു. ഭയപ്പെടേണ്ട അവസ്ഥ ഇല്ലെന്നും എല്ലാവരും വാക്‌സിന്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മൂത്ത മകന്റെ വിവാഹ ചടങ്ങിനിടയിലാണ് അദ്ദേഹം വാക്‌സിന്‍ സ്വീകരിക്കാനെത്തിയത് എന്ന കൗതുകവും ഉണ്ട്.
നിരവധി ഹൃദയ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് നേതൃത്വം കൊടുത്തിട്ടുള്ള ആളാണ് ഡോക്ടര്‍. അതുകൊണ്ട് തന്നെയാണ് ജില്ലയിലെ ആദ്യ വാക്‌സിന്‍ സ്വീകരിക്കാന്‍ ഡോക്ടര്‍ ജോസ് ചാക്കോ പെരിയപ്പുറത്തെ തെരഞ്ഞെടുത്തത്. വാക്‌സിന്‍ കുത്തിവയ്പ് 11.20 ഓടെയാണ് നടന്നത്.
അരമണിക്കൂര്‍ വിശ്രമത്തിന് ശേഷം വാക്‌സിന്‍ സ്വീകരിച്ച് പുറത്തിറങ്ങിയ ജോസ് ചാക്കോ പെരിയപുറം എത്രയും വേഗം അവിടെ നിന്നും പുറപ്പെടാന്‍ തുനിഞ്ഞു. ഡോക്ടറുടെ മൂത്തമകന്‍ ജയിക്കിന്റെ വിവാഹ നിശ്ചയം ആണ് ഇന്ന്!! വാക്‌സിന്‍ സ്വീകരിച്ച് കൃത്യം 12 മണിക്ക് തന്നെ അദ്ദേഹം വിവാഹനിശ്ചയത്തിന് എത്തി.
Story Highlights – covid vaccine, ernakulam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here