Advertisement

‘ഭാവിയിലെ സംരംഭകർ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരായിരിക്കണം’; പ്രധാനമന്ത്രി

January 16, 2021
Google News 2 minutes Read

ഭാവിയിലെ സംരംഭകർ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരായിരിക്കണമെന്നത് കാലത്തിന്റെ ആവശ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാവിയിലെ സാങ്കേതികവിദ്യ ഏഷ്യൻ ലാബുകളിൽ നിന്നാണ് വരേണ്ടത്. ഭാവിയെ മാറ്റിമറിക്കാനുള്ള കഴിവ് യുവതയ്ക്കുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്റ്റാർട്ട് അപ്പ് ഇന്ത്യ അന്താരാഷ്ട്ര സമ്മേളനത്തിൽ സംരംഭകരോട് വിഡിയോ കോൺഫറൻസിലൂടെ സംവദിക്കുന്നതിനിടയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

സംരംഭകരെ പ്രശംസിച്ച പ്രധാനമന്ത്രി ജനസംഖ്യാപരമായ സ്വഭാവത്തെ തന്നെ സ്റ്റാർട്ടപ്പുകൾ മാറ്റുകയാണെന്നും പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥ ഇന്ത്യയിലാണ്. 41000 ത്തിലധികം സ്റ്റാർട്ടപ്പുകൾ ഇന്ത്യയിലുണ്ട്. ഇതിൽ 5700 ഓളം ഐടി മേഖലയിലും 3600 എണ്ണം ആരോഗ്യ രംഗത്തും 1700 സ്റ്റാർട്ടപ്പുകൾ കാർഷിക മേഖലയിലും ഉൾപ്പെടുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ചടങ്ങിൽ പുതിയ സംരംഭകരെ സഹായിക്കുന്നതിനായി സ്റ്റാർട്ടപ്പ് ഇന്ത്യ സീഡ് ഫണ്ട് ആരംഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Story Highlights – ‘Future entrepreneurs must be from Asian countries’; Prime Minister

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here