Advertisement

കൊവിഡ് വാക്‌സിന്‍ കുത്തിവയ്പ്പിന് രാജ്യത്ത് ഇന്ന് തുടക്കം

January 16, 2021
Google News 1 minute Read

ലോകം കണ്ട് ഏറ്റവും വലിയ വാക്‌സിന്‍ ദൗത്യത്തിന് രാജ്യത്ത് ഇന്ന് തുടക്കം. പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന വാക്‌സിനേഷന്‍ ഉദ്ഘാടനം ചെയ്യും. വാക്‌സിന്‍ നടപടിക്രമങ്ങള്‍ക്ക് ഉള്ള കോ-വിന്‍ ആപ്പ് പ്രധാനമന്ത്രി പുറത്തിറക്കും. രാജ്യമൊട്ടാകെ മൂവായിരത്തിലധികം വാക്‌സിനേഷന്‍ ബൂത്തുകളാണ് സജ്ജമാക്കിയത്.

ലോകത്തിലെ ഏറ്റവും വലിയ വാക്‌സിനേഷന്‍ രാജ്യത്ത് ആരംഭിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണുള്ളത്. രാവിലെ 10.30 ന് പ്രധാനമന്ത്രി നരേന്ദ്രമോദി വാക്‌സിനേഷന്‍ യജ്ഞത്തിന് തുടക്കം കുറിക്കും. തുടര്‍ന്ന് പ്രധാനമന്ത്രി കുത്തിവെപ്പ് കേന്ദ്രത്തിലെ ആരോഗ്യപ്രവര്‍ത്തകരുമായി ഓണ്‍ലൈനില്‍ സംവദിക്കും. രാജ്യമൊട്ടാകെ 3006 വാക്‌സിനേഷന്‍ ബൂത്തുകളാണ് സജ്ജമാക്കിയത്. ഓരോ കേന്ദ്രത്തിലും തുടക്കത്തില്‍ 100 പേര്‍ക്ക് മാത്രമാണ് വാക്‌സിന്‍ നല്‍കുക. ഒരുകോടി ആരോഗ്യപ്രവര്‍ത്തകരടക്കം മൂന്നുകോടി മുന്നണിപ്പോരാളികള്‍ക്കാണ് വാക്‌സിനേഷന്റെ ആദ്യഘട്ടത്തില്‍ മുന്‍ഗണന.

പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡും ഭാരത് ബയോടെകിന്റെ കൊവാക്‌സിനുമാണ് ആദ്യം നല്‍കുന്നത്. 1.65 കോടി കൊവിഷീല്‍ഡ്, കൊവാക്‌സിന്‍ ഡോസുകളാണ് നിലവില്‍ അനുവദിച്ചിട്ടുള്ളത്. ഇതില്‍ 56 ലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്‌സിന്‍ രാജ്യത്ത് വിതരണം ചെയ്തു കഴിഞ്ഞു.
ആദ്യഘട്ട വാക്‌സിനേഷന്‍ പൂര്‍ത്തിയാകാന്‍ മാസങ്ങളെടുക്കും. 50 വയസിന് മുകളിലുള്ളവരും, 50 വയസിന് താഴെയുള്ള ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്കും അടുത്തഘട്ടത്തില്‍ വാക്‌സിന്‍ നല്‍കും. ഗര്‍ഭിണികള്‍, അലര്‍ജി അടക്കമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്ക് വാക്‌സിന്‍ നല്‍കുമ്പോള്‍ മുന്‍കരുതലുകള്‍ പാലിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Story Highlights – India Starts covid Vaccinations Today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here