Advertisement

സംസ്ഥാനത്ത് ആദ്യദിനം കൊവിഡ് വാക്‌സിൻ സ്വീകരിച്ചത് 8,062 ആരോഗ്യപ്രവർത്തകർ; രണ്ടാംഘട്ട കുത്തിവയ്പിനും സജ്ജമെന്ന് മന്ത്രി കെ.കെ ശൈലജ

January 16, 2021
Google News 1 minute Read

സംസ്ഥാനത്ത് ആദ്യദിനം കൊവിഡ് വാക്‌സിൻ സ്വീകരിച്ചത് 8,062 ആരോഗ്യപ്രവർത്തകരെന്ന് ആരോഗ്യമന്ത്രി കെ. കെ ശൈലജ. സംസ്ഥാനത്ത് 133 കേന്ദ്രങ്ങളിലാമായി 11,138 പേർക്കാണ് വാക്സിനേഷൻ നൽകാൻ ലക്ഷ്യമിട്ടിരുന്നത്. കൊവിഡ് വാക്‌സിൻ രണ്ടാംഘട്ട കുത്തിവയ്പിനും കേരളം സജ്ജമാണ്. ഇതിനായുള്ള രജിസ്‌ട്രേഷൻ പൂർത്തിയായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പ്രധാനമന്ത്രിയുടെ ഉദ്ഘാടനത്തിന് ശേഷം രാവിലെ പതിനൊന്നേകാൽ മുതൽ വൈകിട്ട് അഞ്ച് വരെയാണ് വാക്സിൻ കുത്തിവയ്പ് ഉണ്ടായിരുന്നത്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ആരോഗ്യ പ്രവർത്തകർ വാക്സിൻ സ്വീകരിച്ചത്. 857 പേരാണ് ജില്ലയിൽ വാക്സിൻ സ്വീകരിച്ചത്. ആലപ്പുഴ 616, എറണാകുളം 711, ഇടുക്കി 296, കണ്ണൂർ 706, കാസർഗോഡ് 323, കൊല്ലം 668, കോട്ടയം 610, കോഴിക്കോട് 800, മലപ്പുറം 155, പാലക്കാട് 857, പത്തനംതിട്ട 592, തിരുവനന്തപുരം 763, തൃശൂർ 633, വയനാട് 332 എന്നിങ്ങനെയാണ് ആദ്യദിനം വാക്സിൻ സ്വീകരിച്ചവരുടെ എണ്ണമെന്നും മന്ത്രി അറിയിച്ചു.

ഒരാൾക്ക് 0.5 എം.എൽ. വാക്സിനാണ് ആദ്യദിനം എടുത്തത്. 28 ദിവസം കഴിയുമ്പോൾ ഇതെടുത്തയാൾക്ക് തന്നെ രണ്ടാമത്തെ വാക്സിൻ നൽകും. ഈ രണ്ട് വാക്സിനും എടുത്തുകഴിഞ്ഞ് രണ്ടാഴ്ച കഴിയുമ്പോഴാണ് രോഗപ്രതിരോധ ശേഷി ആർജിക്കുക. വാക്സിൻ എടുത്തു കഴിഞ്ഞാലുടൻ പ്രശ്നമൊന്നുമില്ല എന്ന രീതിയിൽ വാക്സിൻ എടുത്തയാളുകളോ സമൂഹത്തിലുള്ളയാളുകളോ പെരുമാറരുത്. മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ഇടയ്ക്കിടയ്ക്ക് കൈകൾ ശുചിയാക്കുകയും വേണം. ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുള്ള മുൻകരുതലുകൾ തുടരണമെന്നും മന്ത്രി പറഞ്ഞു.

Story Highlights – K K Shailaja, Covid vaccine

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here