പാണ്ഡ്യ സഹോദരന്മാരുടെ പിതാവ് അന്തരിച്ചു

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹാര്‍ദിക് പാണ്ഡ്യയുടെയും ക്രുനാല്‍ പാണ്ഡ്യയുടെയും പിതാവ് ഹിമാന്‍ഷു പാണ്ഡ്യ അന്തരിച്ചു. ഹൃദയ സ്തംഭനത്തെ തുടര്‍ന്നാണ് മരണമെന്നാണ് വിവരം. ക്രിക്കറ്റില്‍ ഹാര്‍ദിക്കിനും ക്രുനാലിനും തങ്ങളുടെതായ പേരുണ്ടാക്കിയെടുക്കാന്‍ സാധിച്ചതിന് പിന്നില്‍ പിതാവിന്റെ പ്രോത്സാഹനമായിരുന്നു കരുത്തായിരുന്നത്.

പിതാവിന്റെ മരണത്തെ തുടര്‍ന്ന് ക്രുനാല്‍ പാണ്ഡ്യ ടീമില്‍ നിന്ന് അവധിയെടുത്ത് വീട്ടിലേക്ക് മടങ്ങി. സെയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ ബറോഡയ്ക്ക് വേണ്ടി കളിക്കുകയായിരുന്ന ക്രുനാല്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ടീം അംഗങ്ങള്‍ക്കൊപ്പം ബയോ ബബിള്‍ സര്‍ക്കിളില്‍ കഴിയുകയായിരുന്നു. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കായി പരിശീലനത്തിലായിരുന്ന ഹാര്‍ദിക്കും നാട്ടിലേക്ക് മടങ്ങി.

Story Highlights – Krunal and Hardik Pandya’s father passed away

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top