Advertisement

കത്തോലിക്ക സഭാ മേലധ്യക്ഷന്മാരും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച 19ന്

January 16, 2021
Google News 1 minute Read

രാജ്യത്തെ കത്തോലിക്ക സഭാ മേലധ്യക്ഷന്മാർ ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. കർദ്ദിനാൾമാരായ ഓസ്വാൾഡ് ഗ്രേഷ്യസ്, ജോർജ് ആലഞ്ചേരി, ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ എന്നിവരാണ് പ്രധാനമന്ത്രിയെ കാണുന്നത്. കൂടിക്കാഴ്ചയിൽ മിസോറം ഗവർണർ പി.എസ് ശ്രീധരൻപിള്ളയും പങ്കെടുക്കും


മിസോറം ഗവർണർ പി.എസ് ശ്രീധരൻപിള്ള മുൻകൈയ്യെടുത്താണ് പ്രധാനമന്ത്രിയും കത്തോലിക്ക സഭാ മേലധ്യക്ഷന്മാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് വഴി ഒരുക്കിയത്. സിബിസിഐ തലവനും ബോംബെ ലത്തീൻ അതിരൂപത അധ്യക്ഷനുമായ കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്,കെസിബിസി പ്രസിഡൻറും സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പുമായ കർദ്ദിനാൾ ജോർജ് ആലഞ്ചേരി, മലങ്കര കത്തോലിക്ക സഭ അധ്യക്ഷൻ കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ എന്നിവരാണ് പ്രധാനമന്ത്രിയെ കാണുന്നത്.

ന്യൂനപക്ഷ അവകാശ വിഷയങ്ങളും ക്രൈസ്തവ സഭകൾ നേരിടുന്ന പ്രശ്നങ്ങളും സഭാ തലവന്മാർ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും. വടക്കേ ഇന്ത്യയിൽ ഉൾപ്പെടെ ക്രൈസ്തവ സഭകൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ നടപടി വേണമെന്നതാണ് പ്രധാന ആവശ്യം. മാവോയിസ്റ്റ് ബന്ധമാരോപിച്ച് മുംബെയിൽ അറസ്റ്റിലായ ജസ്വിട്ട് വൈദികൻ ഫാ.സ്റ്റാൻ സ്വാമിയെ ജയിൽ മോചിതനാക്കണമെന്ന് കർദ്ദിനാൾമാർ ആവശ്യപ്പെടും.

2018 ജനുവരി ഒന്നിനു പുണെയിലെ ഭീമ-കൊറേഗാവിൽ ദളിത് സംഗമത്തോട് അനുബന്ധിച്ചുണ്ടായ കലാപ കേസിലാണ് മനുഷ്യാവകാശ പ്രവർത്തകർക്കൊപ്പം ഫാദർ സ്റ്റാൻ സാമിയും അറസ്റ്റിലായത്. എന്നാൽ 83 കാരനായ വൈദികൻ്റെ ആരോഗ്യസ്ഥിതി പരിഗണിച്ച് ഇടപെടൽ വേണമെന്നാണ് സഭയുടെ ആവശ്യം. നേരത്തെ പള്ളി തർക്കത്തിൽ യാക്കോബായ – ഓർത്തഡോക്സ് മെത്രാപ്പോലീത്തമാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. സമവായ ശ്രമത്തിൻ്റെ ഭാഗമായി ഇരുവിഭാഗവുമായി അദ്ദേഹം വീണ്ടും ചർച്ച നടത്തുമെന്നാണ് സൂചന.

Story Highlights – church dispute, narendra modi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here