കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം; കെപിസിസിയുടെ നേതൃത്വത്തില്‍ രാജ്ഭവന്‍ മാര്‍ച്ച്

kpcc march

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കെപിസിസിയുടെ നേതൃത്വത്തില്‍ രാജ്ഭവന്‍ മാര്‍ച്ച് നടത്തി. മ്യൂസിയം ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച മാര്‍ച്ചിന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവര്‍ നേതൃത്വം നല്‍കി.

പ്രധാനമന്ത്രി രാജാവ് അല്ലെന്നും ജനപ്രതിനിധിയാണെന്നും ധര്‍ണ ഉദ്ഘാടനം ചെയ്ത ഉമ്മന്‍ ചാണ്ടി പറഞ്ഞു. കര്‍ഷകരുടെ ആവശ്യങ്ങള്‍ നിമിഷനേരം കൊണ്ട് പരിഹരിക്കാനുള്ള ഉത്തരവാദിത്തം പ്രധാനമന്ത്രിക്കുണ്ട്.

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷനായിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറിമാരായ ഇവാന്‍ ഡിസൂസ, പി. വിശ്വനാഥന്‍, യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ തുടങ്ങിയവരും സംസാരിച്ചു.

Story Highlights – kpcc, farm bill, farmers protest

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top