മുസ്ലിം ലീഗിന്റെ സിറ്റിംഗ് സീറ്റായ മണ്ണാര്‍ക്കാട് വേണമെന്ന ആവശ്യവുമായി യൂത്ത് കോണ്‍ഗ്രസ്

മുസ്ലിം ലീഗിന്റെ സിറ്റിംഗ് സീറ്റായ മണ്ണാര്‍ക്കാട് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്. മണ്ണാര്‍ക്കാട് ലീഗിന് നല്‍കരുതെന്ന് ആവശ്യപ്പെട്ട് കെപിസിസി നേതൃത്വത്തിന് മണ്ഡലം കമ്മിറ്റി കത്തയച്ചു. മുസ്ലിം ലീഗിന്റെ എംഎല്‍എയ്ക്ക് മണ്ഡലത്തില്‍ സാമൂഹിക സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ആയില്ലെന്നാണ് പരാതി.
മണ്ണാര്‍ക്കാട് സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി തന്നെ മത്സരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. മണ്ണാര്‍ക്കാടിന് പുറമെ പട്ടാമ്പിയും വേണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടിരുന്നു. നിലവിലെ മണ്ണാര്‍ക്കാട് എംഎല്‍എ എന്‍ ഷംസുദീനാണ്.
Read Also : തെരഞ്ഞെടുപ്പ് തോല്‍വി; മലപ്പുറത്ത് മുസ്ലിം ലീഗില്‍ അച്ചടക്ക നടപടി
യുഡിഎഫില്‍ ഉണ്ടായിരുന്ന കാലത്ത് സിപിഐയ്ക്ക് വിട്ടുകൊടുത്ത സീറ്റാണിതെന്നും കത്തില്‍ ചൂണ്ടിക്കാട്ടി. പിന്നീട് മുസ്ലിം ലീഗ് മണ്ണാര്‍ക്കാട് മത്സരിക്കുകയായിരുന്നു. വികസനം പലയിടത്തും എത്തുന്നില്ലെന്നും വിമര്‍ശനം. കത്തിനെ കുറിച്ച് ജില്ലാ- സംസ്ഥാന നേതൃത്വങ്ങള്‍ പ്രതികരിച്ചിട്ടില്ല.
Story Highlights – muslim league, youth congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here