തെരഞ്ഞെടുപ്പ് തോല്‍വി; മലപ്പുറത്ത് മുസ്ലിം ലീഗില്‍ അച്ചടക്ക നടപടി

muslim league

തദ്ദേശ തെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയില്‍ തിരിച്ചടി ഉണ്ടായ സ്ഥലങ്ങളില്‍ പ്രാദേശിക കമ്മിറ്റികള്‍ക്കെതിരെ നടപടിയുമായി ജില്ലാ നേതൃത്വം. നടപടിയുടെ ഭാഗമായി
പഞ്ചായത്ത് മുന്‍സിപ്പല്‍ കമ്മിറ്റികള്‍ പിരിച്ചുവിട്ടു.

നിലമ്പൂര്‍ മുനിസിപ്പല്‍ കമ്മിറ്റിയും, വെളിയങ്കോട്, ആലങ്കോട് എന്നിവിടങ്ങളിലെ പഞ്ചായത്ത് കമ്മിറ്റികളുമാണ് പിരിച്ചുവിട്ടത്. ജില്ലാ കമ്മിറ്റി നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പാര്‍ട്ടിക്ക് പരാജയമുണ്ടായ മറ്റ് പഞ്ചായത്തുകളിലും വരുംദിവസങ്ങളില്‍ തുടര്‍നടപടികളുണ്ടാവുമെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കി.

Story Highlights – malappuram, muslim league

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top