മംഗളൂരുവിൽ ബീഫ് സ്റ്റാളുകൾ അഗ്‌നിക്കിരയാക്കിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ

മംഗളൂരു ഓലാപ്പേട്ടിൽ ബീഫ് സ്റ്റാളുകൾ അഗ്‌നിക്കിരയാക്കിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. വിധോബനഗർ താമസക്കാരനും കൂലിപ്പണിക്കാരനായ നാഗരാജിനെ (39)യാണ് മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. നാഗരാജ് കൂടുതൽ ഇറച്ചി ചോദിച്ചിട്ട് വിൽപനക്കാരൻ നൽകാതിരുന്നതും നാഗരാജിനെ അപമാനിച്ചതുമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ ശനിയാഴ്ച ഓലാപ്പേട്ടിലെ ബീഫ് സ്റ്റാളിൽ നിന്ന് ഇറച്ചി വാങ്ങാനെത്തിയ നാഗരാജ് ഒരു കിലോ ഇറച്ചി വാങ്ങുകയും കൂടുതൽ ആവശ്യപ്പെടുകയുമായിരുന്നു. എന്നാൽ, നാഗരാജിന് ഇറച്ചി നൽകാതിരിക്കുകയും കടക്കാരൻ ആക്ഷേപിക്കുകയുമായിരുന്നു.

തുടർന്ന് പിറ്റേദിവസം സമീപത്തെ കടയിൽനിന്ന് മണ്ണെണ്ണ വാങ്ങിയ നാഗരാജ് ഞായറാഴ്ച രാത്രി ബീഫ് സ്റ്റാളുകൾക്ക് തീയിടുകയായിരുന്നു. കൃത്യം നടത്തിയ ശേഷം വീട്ടിലെത്തിയ നാഗരാജ് ബീഫ് സ്റ്റാളുകൾ കത്തിച്ച വിവരം അമ്മയോട് പറഞ്ഞിരുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് ഒരാഴ്ചയോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കണ്ടെത്തിയത്.

Story Highlights – Defendant arrested for setting fire to beef stalls in Mangalore

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top