‘മാസ്റ്റർ’ മൂന്നു ദിവസം കൊണ്ട് തമിഴ്‌നാട്ടിൽ നേടിയത് 50കോടിയിലധികം രൂപയെന്ന് റിപ്പോർട്ടുകൾ

ഒരു വർഷത്തെ കാത്തിരിപ്പിനൊടുവിൽ തിയറ്റർ റിലീസിനെത്തിയ ചിത്രം മാസ്റ്റർ മൂന്ന് ദിവസം കൊണ്ട് തമിഴ്‌നാട്ടിൽ നേടിയത് 50 കോടിയിലധികം രൂപയെന്ന് റിപ്പോർട്ടുകൾ. ട്രേഡ് അനലിസ്റ്റ് കൗഷിക് എൽഎം ആണ് ഇക്കാര്യം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. 55 കോടിയ്ക്ക് അടുത്ത് ചിത്രം മൂന്നു ദിവസത്തിനിടയിൽ കളക്ഷൻ ഉണ്ടാക്കിയെന്നാണ് അദ്ദേഹം ടിറ്ററിൽ കുറിക്കുന്നത്. അതേസമയം, ചിത്രത്തിന്റെ മൂന്നു ദിവസത്തെ കളക്ഷൻ സിനിമ മേഖലയുടെ വൻ തിരിച്ചുവരവായാണ് വിലയിരുത്തുന്നത്.

അതേസമയം, മാസ്റ്ററിന്റെ ഹിന്ദി റീമേക്കിനായുള്ള തയാറെടുപ്പുകൾ നടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ട്രേഡി അനലിസ്റ്റായ തരുൺ ആദർശാണ് ഇീ വാർത്ത പുറത്തുവിട്ടിരിക്കുന്നത്.

ഇതിനിടെ കേരളത്തിലടക്കം വലിയ ആഘോഷ തിരയിളക്കി മാസ്റ്റർ മുന്നേറുകയാണ്. വിജയ്, വിജയ് സേതുപതി എന്നിവർ പ്രധാന കഥാപാത്രങ്ങളായുള്ള ചിത്രം ലോകേഷ് കനകരാജാണ് സംവിധാനം ചെയ്തിരിക്കുന്നത്.

Story Highlights – ‘Master’ has earned more than Rs 50 crore in Tamil Nadu in three days

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top