നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സൂചന നല്‍കി മന്ത്രി ജി.സുധാകരന്‍

നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സൂചന നല്‍കി മന്ത്രി ജി.സുധാകരന്‍. കായംകുളത്തേക്ക് മാറില്ലെന്നും അമ്പലപ്പുഴയില്‍ തന്നെ മത്സരിക്കുമെന്നും ജി. സുധാകരന്‍ പറഞ്ഞു. കായംകുളത്തെ പാര്‍ട്ടിക്കാര്‍ കാലുവാരികളാണെന്നും അങ്ങോട്ടില്ലെന്നുമായിരുന്നു പ്രതികരണം. 2001 ല്‍ തന്നെ തോല്‍പിച്ചത് കാലുവാരിയാണെന്നും ജി. സുധാകരന്‍ പറഞ്ഞു.

കായംകുളത്തേക്ക് തല്ലിക്കൊന്നാല്‍ പോകുവോ? കാലുവാരുന്ന സ്ഥലത്തേക്ക്. അവര് കാലേലോട്ടാ നോക്കുന്നേ. മുഖത്ത് നോക്കൂല്ല. ഇലക്ഷനില്‍ എന്നെ ഒരു കാര്യവുമില്ലാതെയല്ലേ കാലുവാരി തോല്‍പിച്ചത്. അവിടെ ആ സംസ്‌കാരമൊന്നും ഇപ്പോഴും മാറിയിട്ടില്ലെന്നും ജി. സുധാരന്‍ പറഞ്ഞു. ഇലക്ഷനില്‍ വീണ്ടും മത്സരിക്കണമെന്ന് ആഗ്രഹമില്ല. പുതിയ ആളുകള്‍ വരുന്നതില്‍ യാതൊരു അഭിപ്രായ വ്യത്യാസവുമില്ല. ഇക്കാര്യങ്ങള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നും ജി. സുധാകരന്‍ പറഞ്ഞു.

Story Highlights – Minister G. Sudhakaran – Assembly elections

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top