Advertisement

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (18-01-2021)

January 18, 2021
1 minute Read

ഗുരുതര പിഴവുകൾ; സിഎജി റിപ്പോർട്ട് സഭയുടെ മേശപ്പുറത്ത് വച്ചു

വിവിദ സിഎജി റിപ്പോർട്ട് ധനമന്ത്രി തോമസ് ഐസക് നിയമസഭയുടെ മേശപ്പുറത്ത് വച്ചു. റിപ്പോർട്ടിനൊപ്പമുള്ള ധനമന്ത്രിയുടെ വിമർശനത്തിനെതിരെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്ത് വന്നു. റിപ്പോർട്ട് സഭയുടെ മേശപ്പുറത്ത് വയ്ക്കുന്നതുമായി ബന്ധപ്പെട്ട് വിഡി സതീശൻ ക്രമപ്രശ്‌നം ഉന്നയിച്ചു. ഇത് ഭരണഘടനാ വിരുദ്ധമാണെന്നാണ് വിഡി സതീശൻ ഉന്നയിച്ചു. അതേസമയം, ഗവർണറുട അനുമതിയോടുകൂടിയാണ് മന്ത്രിവിശദീകരണം നൽകുന്നതെന്നായിരുന്നു സ്പീക്കർ ശ്രീരാമകൃഷ്ണൻ സഭയെ അറിയിച്ചത്. ധനമന്ത്രി തോമസ് ഐസക്കും ഇക്കാര്യം സഭയെ അറിയിച്ചു.

ബാർ കോഴക്കേസ്; ബിജു രമേശിനെതിരെ തുടർ നടപടിയ്ക്ക് നിർദേശം നൽകി ഹൈക്കോടതി

ബാർ കോഴക്കേസിൽ ബിജു രമേശിനെതിരെ തുടർ നടപടിയ്ക്ക് നിർദേശം നൽകി ഹൈക്കോടതി. കൃത്രിമം കാട്ടിയ സിഡി കോടതിയിൽ ഹാജരാക്കിയെന്ന പരാതിയിലാണ് നടപടി. പരാതി സ്വീകരിക്കാൻ തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി നിർദേശം നൽകി.

നിയമസഭാ സമ്മേളനം ആരംഭിച്ചു

നിയമസഭാ സമ്മേളനം ആരംഭിച്ചു. ചോദ്യോത്തര വേള പുരോഗമിക്കുകയാണ് സഭയിൽ. പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മന്ത്രി ജി സുധാകരൻ മറുപടി പറയുകയാണ്.

കിഫ്ബിക്കെതിരായ പരാമർശം; വിവാദ സിഎജി റിപ്പോർട്ട് ഇന്ന് നിയമ സഭയിൽ വയ്ക്കും

കിഫ്ബിക്കെതിരായ പരാമർശമടങ്ങിയ വിവാദ സിഎജി റിപ്പോർട്ട് ഇന്ന് നിയമ സഭയിൽ വയ്ക്കും. കിഫ്ബി ഭരണഘടനാ വിരുദ്ധമെന്ന റിപ്പോർട്ടിലെ പരാമർശത്തിനെതിരെ ധനമന്ത്രി തോമസ് ഐസക് രംഗത്തു വന്നിരുന്നു. റിപ്പോർട്ട് സഭയിൽ വയ്ക്കും മുൻപ് സിഎജി റിപ്പോർട്ട് ധനമന്ത്രി ചോർത്തിയെന്നാരോപിച്ച് വിഡി സതീശൻ നൽകിയ നോട്ടീസിന്മേൽ സഭയുടെ എത്തിക്‌സ് കമ്മിറ്റി തീരുമാനം മന്ത്രിക്ക് അനുകൂലമാകും.

അഭയ കൊലക്കേസ്; ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ ഇന്ന് അപ്പീൽ സമർപ്പിക്കും

സിസ്റ്റർ അഭയ കൊലക്കേസിൽ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിയിൽ ഇന്ന് അപ്പീൽ സമർപ്പിക്കും. കേസിൽ കുറ്റക്കാരെന്നു കണ്ടെത്തിയ തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്താണ് പ്രതികളായ ഫാ. തോമസ് കോട്ടൂർ, സിസ്റ്റർ സ്റ്റെഫി എന്നിവർ അപ്പീലുമായി ഹൈക്കോടതിയെ സമീപിക്കുന്നത്.

സോഷ്യൽ മീഡിയ ദുരുപയോഗം; ഫേസ്ബുക്കിനും, ട്വിറ്ററിനും പാർലമെന്റിറി സമിതിയുടെ സമൻസ്

സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിനും, ട്വിറ്ററിനും പാർലമെന്റിറി സമിതിയുടെ സമൻസ്. പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും നവമാധ്യമങ്ങളിലെ ന്യൂസ് പ്ലാറ്റ്ഫോമുകൾ ദുരുപയോഗം ചെയ്യുന്നത് തടയുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് പാർലമെന്ററി സമതിയുടെ നടപടി. ഈ മാസം 21 ന് സമതിയ്ക്ക് മുൻപകെ ഹജരാകാനാണ് നിർദ്ദേശം. പൗരന്മാരുടെ വ്യക്തിവിവരങ്ങൾ സംബന്ധിച്ച സുരക്ഷയെക്കുറിച്ച് അവരോട് വിശദീകരിക്കാൻ സമിതി ആവശ്യപ്പെടും.

Story Highlights – todays headlines, news round up

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top