കേന്ദ്രസർക്കാരും കർഷകരും തമ്മിൽ ചൊവ്വാഴ്ച നടത്താനിരുന്ന ചർച്ച മാറ്റി

കേന്ദ്രസർക്കാരും കർഷകരും തമ്മിൽ ചൊവ്വാഴ്ച നടത്താനിരുന്ന ചർച്ച മാറ്റിവച്ചു. മറ്റന്നാളത്തേയ്ക്കാണ് ചർച്ച മാറ്റിയത്. കേന്ദ്ര കൃഷി മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കായിരിക്കും ചർച്ച നടക്കുക.
കേന്ദ്രസർക്കാരും കർഷക സംഘടനകളും കഴിഞ്ഞ ദിവസം നടത്തിയ ഒൻപതാംവട്ട ചർച്ച പരാജയപ്പെട്ടിരുന്നു. നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ കര്‍ഷകരും പിന്നോട്ടില്ലെന്ന നിലപാടില്‍ കേന്ദ്ര സര്‍ക്കാരും ഉറച്ചുനിന്നതോടെ തീരുമാനമാകാതെ ചർച്ച അലസുകയായിരുന്നു. തുടർന്ന് അടുത്ത ചർച്ച ഈ മാസം 19ന് തീരുമാനിക്കുകയായിരുന്നു.
കര്‍ഷകരുമായി എട്ട് തവണ ചര്‍ച്ചകള്‍ നടത്തിയിട്ടും പരിഹാരമുണ്ടാകാത്ത സാഹചര്യത്തില്‍ വിഷയം പഠിക്കാന്‍ സുപ്രിംകോടതി നാലംഗ സമിതിയെ നിയോഗിച്ചിരുന്നു. എന്നാല്‍ സമിതിയില്‍ അംഗമായിരിക്കാന്‍ താത്പര്യമില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് ഭൂപിന്ദര്‍ സിംഗ് മാന്‍ വ്യക്തമാക്കി. സമിതിയുമായി ചര്‍ച്ച നടത്തില്ലെന്നാണ് സമരം ചെയ്യുന്ന കര്‍ഷകരുടേയും നിലപാട്.
Story Highlights – Centre farmers’ Unions meeting postponed to January 20
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here