കെഎസ്ആർടിസി എംഡിയും യൂണിയൻ നേതാക്കളുമായുള്ള ചർച്ച ആരംഭിച്ചു

സ്വിഫ്റ്റു കമ്പനി രൂപീകരണവുമായി ബന്ധപ്പെട്ട് അംഗീകൃത യൂണിയനുകളുമായി കെ.എസ്.ആർ.ടി.സി എം.ഡി ബിജു പ്രഭാകർ വിളിച്ച ചർച്ച തുടങ്ങി. എന്തു വില കൊടുത്തും സ്വിഫ്റ്റ് നടപ്പാക്കാനാണ് എം.ഡി.ബിജു പ്രഭാകറിന്റെ തീരുമാനം.
എന്നാൽ, ടിഡിഎഫും ബിഎംസും അടക്കമുള്ള പ്രതിപക്ഷ യൂണിയനുകൾ ഇപ്പോഴും കമ്പനി രൂപീകരണത്തിന് എതിരാണ്. ജീവനക്കാരുടെ ആശങ്കകൾ പരിഹരിക്കണമെന്നാണ് സിഐറ്റിയുവിന്റെ നിലപാട്. അതേസമയം, പദ്ധതിയുമായി മുന്നോട്ട് പോകാനാണ് മുഖ്യമന്ത്രി സിഎംഡിക്ക് നൽകിയ നിർദേശം.
അതേസമയം, കെ.എസ്.ആർ.ടി.സിയിലെ വിവാദങ്ങൾക്കു പിന്നാലെ എംഡി ബിജു പ്രഭാകറിനെ മുഖ്യമന്ത്രി ക്ലിഫ് ഹൗസിലേക്ക് വിളിപ്പിച്ചു. വിവാദ പ്രസ്താവനകൾ വിലക്കിയ മുഖ്യമന്ത്രി,കെ.എസ്.ആർ.ടി.സിയെ പ്രതിസന്ധിയിൽ നിന്ന് തിരികെ കൊണ്ട് വരുന്നതിനുള്ള പരിഷ്‌കാരങ്ങൾക്കു സർക്കാർ ഒപ്പമുണ്ടെന്നും അറിയിച്ചു.
Story Highlights – Discussions started with KSRTC MD and union leaders
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here