സ്വർണക്കടത്ത് കേസ്; റബിൻസ് കെ. ഹമീദിനെ ഈ മാസം 28 വരെ കസ്റ്റംസ് കസ്റ്റഡിയിൽ വിട്ടു

സ്വർണക്കടത്ത് കേസിൽ റബിൻസ് കെ. ഹമീദിനെ ഈ മാസം 28 വരെ കസ്റ്റംസ് കസ്റ്റഡിയിൽ വിട്ടു.എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതിയാണ് കസ്റ്റഡി അനുവദിച്ചത്. സ്വപ്നയേയും, സരിത്തിനേയും ജയിലിൽ ചോദ്യം ചെയ്യാനും കസ്റ്റംസിന് അനുമതി ലഭിച്ചു.
സ്വർണക്കടത്ത് കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന മൂവാറ്റുപുഴ സ്വദേശി റബിൻസ് കെ ഹമീദിനെ കസ്റ്റഡിയിൽ വേണമെന്ന കസ്റ്റംസ് അപേക്ഷ കോടതി അംഗീകരിച്ചു. പത്ത് ദിവസത്തേയ്ക്ക് ചോദ്യം ചെയ്യലിനായി പ്രതിയെ എറണാകുളം സാമ്പത്തീക കുറ്റന്വേഷണ കോടതി വിട്ട് നൽകി. റബിൻസിനെ വീഡിയോ കോൺഫറൻസിങ്ങിലൂടെയാണ് കോടതിയിൽ ഹാജരാക്കിയത്. വിദേശത്ത് ഇരുന്ന് ഇന്ത്യയിലേക്ക് സ്വർണം കടത്തിയതിന്റെ പ്രധാന ആസൂത്രകൻ റബിൻസ് എന്നാണ് അന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നത്.
യുഎഇനാട്കടത്തിയപ്രതിയെ നേരത്തെ വിമാനത്താവളത്തിൽ വച്ച് എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. കോടതി അനുമതിയോടെ കസ്റ്റംസും പ്രതിയെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ചോദ്യം ചെയ്യാൻ ഇതുവരെ സാധിച്ചിരുന്നില്ല. ഇതിനിടെ സ്വർണ കള്ളക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന, സരിത്ത് എന്നിവരെ ജയിലിൽ വച്ച് ചോദ്യം ചെയ്യാനും കസ്റ്റഡി അനുമതി നൽകിയിട്ടുണ്ട്. റബിൻസിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്ന ഘട്ടത്തിൽ സ്വപ്നയേയും, സരിത്തിനേയും ജയിലിൽ ചോദ്യം ചെയ്യാനാണ് കസ്റ്റംസ് തീരുമാനം.
Story Highlights – Gold smuggling case; Robbins K. Hamid was remanded in customs custody until the 28th of this month
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here