കടയ്ക്കാവൂർ പോക്സോ കേസ്; കുട്ടിയുടെ അമ്മ നൽകിയ ജാമ്യ ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും

കടയ്ക്കാവൂർ പോക്സോ കേസ് കുട്ടിയുടെ അമ്മ നൽകിയ ജാമ്യ ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകി. കേസിന്റെ അടിയന്തര സ്വഭാവം കണക്കിലെടുത്താണ് ഹർജി വേഗത്തിൽ പരിഗണിക്കുന്നത്. മനുഷ്യാവകാശ സംഘടനകളുടെ കൂടി സഹകരണത്തോടെയാണ് ജാമ്യത്തിനായുള്ള ശ്രമങ്ങൾ.
അതേസമയം, ഇരയായ കുട്ടിയുടെ മാനസിക – ശാരീരിക നില പരിശോധിക്കുന്നതിനായി കുട്ടികളുടെ മാനസികാരോഗ്യ വിദഗ്ദനുൾപ്പെടുന്ന വിശദമായ മെഡിക്കൽ ബോർഡിന് രൂപം നൽകാൻ പൊലീസ് കത്ത് നൽകി. കേസിൽ പൊലീസിനെതിരെ ഉയർന്ന ആക്ഷേപങ്ങൾ പരിശോധിക്കാൻ നിയോഗിക്കപ്പെട്ട ഐ.ജി കൂടുതൽ പരിശോധനകൾക്ക് ശേഷമേ റിപ്പോർട്ട് സമർപ്പിക്കു.
Story Highlights – Kadakkavur pox case; The High Court will hear the bail petition filed by the child’s mother tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here