മകളെ കൊല്ലാനായി 50000 രൂപ കൊട്ടേഷൻ; ഒഡീഷയിൽ മാതാവ് അറസ്റ്റിൽ

മകളെ കൊല്ലാനായി 50000 രൂപ കൊട്ടേഷൻ നൽകിയ 58കാരി അറസ്റ്റിൽ. ഒഡീഷയിലെ ബാലസോറിലാണ് സംഭവം നടന്നത്. സുകുരി എന്ന് പേരുള്ള മാതാവ് 38കാരിയായ മകളെ കൊലപ്പെടുത്താൻ മൂന്നു പേർക്കാണ് കൊട്ടേഷൻ നൽകിയത്. മകളുടെ കൊലപാതകത്തിനു പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മാതാവിനു കുരുക്ക് വീണത്.
32കാരനായ പ്രമോദ് ജെനയ്ക്കും കൂട്ടാളികൾക്കുമാണ് മാതാവ് 50000 രൂപയ്ക്ക് കൊട്ടേഷൻ നൽകിയത്. മകൾ ഷിബാനി നായകിനെ (36) കൊല്ലാനായിരുന്നു കൊട്ടേഷൻ. വ്യാജമദ്യ വിതരണമായിരുന്നു ഷിബാനിയുടെ തൊഴിൽ. ഇതുമായി ബന്ധപ്പെട്ട് മാതാവും മകളും തമ്മിൽ എപ്പോഴും പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നു. പ്രശ്നം വഷളായതോടെയാണ് മകളെ കൊലപ്പെടുത്താൻ മാതാവ് തീരുമാനിച്ചത്. തുടർന്നായിരുന്നു കൊട്ടേഷൻ. കൊട്ടേഷൻ വാങ്ങി കൊല നടത്തിയ പ്രമോദ് ജേനയും അറസ്റ്റിലായി.
ജനുവരി 12നാണ് ഷിബാനി കൊല്ലപ്പെട്ടത്.
Story Highlights – Woman Paid ₹ 50,000 To Get Daughter Killed, Arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here