ആറ് മാസം ഭക്ഷണവും വെള്ളവുമില്ലാതെ വീട്ടിൽ പൂട്ടിയിട്ടു; സന്നദ്ധ പ്രവർത്തകർ രക്ഷിച്ച യുവതി മരിച്ചു

ആറ് മാസം ഭക്ഷണവും വെള്ളവുമില്ലാതെ വീട്ടുകാർ പൂട്ടിയിട്ട യുവതി മരിച്ചു. ​ഗുജറാത്തിലെ ​രാജ്കോട്ടിലാണ് സംഭവം. രാ​ജ്കോ​ട്ടി​ലെ സാ​ധു​വ​സാ​നി സ്വ​ദേ​ശി​നി​യാ​യ അ​ൽ​പ സെ​ജ്പാ​ൽ (25) ആ​ണ് മ​രി​ച്ച​ത്. സന്നദ്ധ പ്രവർത്തകർ രക്ഷിച്ച യുവതി ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.

സി​എ വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്നു അ​ൽ​പ. ക​ഴി​ഞ്ഞ ആ​റു​മാ​സ​മാ​യി അ​ൽ​പ​യെ വീ​ടി​നു​ള്ളി​ൽ പൂ​ട്ടി​യി​രി​ക്കു​ക​യാ​യി​രു​ന്നു. വീ​ട്ടു​കാ​ർ അ​ൽ​പ​യ്ക്ക് ഭ​ക്ഷ​ണ​വും വെ​ള്ള​വും ന​ൽ​കി​യി​രു​ന്നി​ല്ല. ഇ​തോ​ടെ അ​ൽ​പ അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി. അ​യ​ൽ​വാ​സി​ക​ൾ അ​റി​യ​ച്ച​തി​നെ തു​ട​ർ​ന്ന് സാ​തി സേ​വാ എ​ന്ന സം​ഘ​ട​ന​യി​ലെ പ്ര​വ​ർ​ത്ത​ക​ർ അ​ൽ​പ‍​യു​ടെ വീ​ട്ടി​ലെ​ത്തു​ക​യും അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തു​ക​യു​മാ​യി​രു​ന്നു. പെ​ൺ​കു​ട്ടി​യു​ടെ മു​റി​യി​ൽ മൂ​ത്രം നി​റ​ഞ്ഞ പ്ലാ​സ്റ്റി​ക് ബാ​ഗും ക​ണ്ടെ​ത്തി. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടി ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിക്കുകയായിരുന്നു.

അ​ൽ​പ​യെ വീ​ട്ടു​കാ​ർ മൂ​ത്രം കു​ടി​പ്പി​ച്ചി​രു​ന്ന​താ​യും റിപ്പോർട്ടുകളുണ്ട്. മ​ത​വി​ശ്വാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വീ​ട്ടു​കാ​ർ ഈ ക്രൂരത കാണിച്ചതെന്നാണ് പൊലീസ് പറയുന്നത്.

Story Highlights – 25-year-old woman locked in room for six months dies after being rescued

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top