അരുണാചൽ പ്രദേശിൽ ചൈന ഗ്രാമം നിർമ്മിച്ചതിൽ കേന്ദ്ര സർക്കാറിനെതിരെ കോൺഗ്രസ്

അരുണാചൽ പ്രദേശിൽ ചൈന ഗ്രാമം നിർമ്മിച്ചതിൽ കേന്ദ്ര സർക്കാറിനെതിരെ കോൺഗ്രസ്. ചൈന ഇന്ത്യയുടെ ബലഹീനത മനസിലാക്കിയിട്ടുണ്ടെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിമർശിച്ചു. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുടെ വിമർശനങ്ങൾക്കും രാഹുൽഗാന്ധി മറുപടി നൽകി.
അപ്പർ സുബാൻസിരി ജില്ലയിൽ സാരി ചു നദീതീരത്ത് ഇന്ത്യൻ അതിർത്തിയിൽ 4.5 കിലോമീറ്റർ ഉള്ളിലായി ചൈന നിർമിച്ച ഗ്രാമവുമായി ബന്ധപ്പെട്ട വിവാദത്തിലാണ് ആരോപണ പ്രത്യാരോപണങ്ങൾ രൂക്ഷമായത്. സംഭവത്തിൽ കോൺഗ്രസ് ഉന്നയിച്ച വിമർശനങ്ങൾക്ക് ശക്തമായ ഭാഷയിൽ മറുപടി നൽകിയ ജെ പി നദ്ദ ക്കെതിരെ രാഹുൽഗാന്ധി രംഗത്ത് വന്നു. നദ്ദ അക്കമിട്ട് നിരത്തിയ ചോദ്യങ്ങൾക്ക് താൻ രാജ്യത്തിന് മുന്നിൽ മറുപടി നൽകാമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി.
ഡോക്ലാമിലും അരുണാചൽപ്രദേശിലും ചൈന കടന്നു കയറി.ഇന്ത്യ തന്ത്രപരമായി പ്രതികരിക്കേണ്ടതുണ്ടെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
രാഷ്ട്രീയ മുതലെടുപ്പിന് രാഹുൽ ഗാന്ധി ദേശീയ സുരക്ഷയെ ഉപയോഗിക്കുമെന്നതിനുള്ള തെളിവാണ് വിമർശനങ്ങളെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ പ്രതികരിച്ചു. ഇന്ത്യയുടെ പരമാധികാരത്തെയും സുരക്ഷയെയും ബാധിക്കുന്ന വിഷയം ശ്രദ്ധാപൂർവം നിരീക്ഷിച്ചു വരികയാണെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതികരണം.
Story Highlights – Congress opposes central government over Chinese village construction in Arunachal Pradesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here