കോഴിക്കോട് വീട്ടിൽ കയറി ​ഗൂണ്ടാ ആക്രമണം; രണ്ട് കുട്ടികൾ അടക്കം അഞ്ച് പേർക്ക് പരുക്ക്

കോഴിക്കോട് കെട്ടാങ്ങൽ പാലക്കുറ്റിയിൽ വീട്ടിൽ കയറി ഗൂണ്ടാ ആക്രമണം. ഇന്ന് പുലര്‍ച്ചയോടെ കാനാംകുന്നത്ത് അൻവർ സാദിഖിന്‍റെ വീട്ടിലാണ് ആക്രമണം ഉണ്ടായത്. രണ്ട് കുട്ടികൾ അടക്കം അഞ്ച് പേർക്ക് പരുക്കേറ്റു. 

അക്രമി സംഘത്തിലുണ്ടായിരുന്ന ഒരാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. നിലമ്പൂർ വല്ലപ്പുഴ സ്വദേശി കെ സി ഫാസിലിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മുഖം മൂടി ധരിച്ചെത്തിയവരാണ് ആക്രമണം  നടത്തിയതെന്ന് അൻവർ സാദിഖ് പറഞ്ഞു. പന്ത്രണ്ടും ഒന്‍പതും പ്രായമുള്ള തന്‍റെ കുട്ടികളെ കെട്ടിയിട്ടു. ഉമ്മയെ മർദിച്ച് വായിൽ തുണി തിരുകി കെട്ടിയിടുകയായിരുന്നെന്നും അന്‍വര്‍ നൽകിയ പരാതിയിലുണ്ട്.

അന്‍വര്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ ചില രേഖകളാണ് സംഘം ആവശ്യപ്പെട്ടത്. സംഭവത്തില് കുന്ദമംഗലം പൊലീസ് കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു.

Story Highlights – Goonda attack

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top