പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

പാർട്ടി ആവശ്യപ്പെട്ടാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പാർട്ടി പറഞ്ഞ കാര്യങ്ങൾ തികഞ്ഞ ജാഗ്രതയോടെ അനുസരിച്ചിട്ടുണ്ട്. ഉത്തരവാദപ്പെട്ട പാർട്ടി പ്രവർത്തകനാണ് താൻ. അധികാര സ്ഥാനങ്ങളോ പദവികളോ ആഗ്രഹിച്ചിട്ടില്ല. കൽപറ്റ മണ്ഡലത്തിന്റെ കാര്യത്തിൽ തീരുമാനമായില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും സജീവമായി തന്നെ രംഗത്തുണ്ട്. കൂട്ടായ നേതൃത്വമാണ് കോൺഗ്രസിനെ എക്കാലവും നയിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
Story Highlights – Mullappally ramachandran
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News