കടയ്ക്കാവൂര്‍ പോക്‌സോ കേസ്; അമ്മയുടെ ജാമ്യാപേക്ഷ എതിര്‍ത്ത് സര്‍ക്കാര്‍

കടയ്ക്കാവൂര്‍ പോക്‌സോ കേസില്‍ അമ്മയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍. അമ്മയ്‌ക്കെതിരെ തെളിവുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കുടുംബ പ്രശ്‌നത്തെ തുടര്‍ന്നുണ്ടായ പരാതിയല്ല ഇതെന്നും കുട്ടിയുടെ മൊഴിയില്‍ കഴമ്പുണ്ടെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അമ്മയുടെ മൊബൈല്‍ഫോണില്‍ നിന്ന് നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

കേസ് കുടുംബ പ്രശ്‌നമായി കാണാനാവില്ല. പരാതിയുമായി ബന്ധപ്പെട്ടുള്ള നിര്‍ണായക തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. കുട്ടിക്ക് അമ്മ ചില മരുന്നുകള്‍ നല്‍കിയിരുന്നതായും പൊലീസ് കോടതിയെ അറിയിച്ചുട്ടുണ്ട്.

അതേസമയം, ഇരയായ കുട്ടിയുടെ മാനസിക – ശാരീരിക നില പരിശോധിക്കുന്നതിനായി കുട്ടികളുടെ മാനസികാരോഗ്യ വിദഗ്ധനുള്‍പ്പെടുന്ന വിശദമായ മെഡിക്കല്‍ ബോര്‍ഡിന് രൂപം നല്‍കാന്‍ പൊലീസ് കത്ത് നല്‍കിയിരുന്നു. കേസില്‍ പൊലീസിനെതിരെ ഉയര്‍ന്ന ആക്ഷേപങ്ങള്‍ പരിശോധിക്കാന്‍ നിയോഗിക്കപ്പെട്ട ഐജി കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷമേ റിപ്പോര്‍ട്ട് സമര്‍പ്പിക്കൂ.

Story Highlights – Kadakkavoor pocso case; Govt opposes mother’s bail

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top