പാണ്ടിക്കാട് പോക്സോ കേസ്; ഒരാൾ കൂടി അറസ്റ്റിൽ

മലപ്പുറം പാണ്ടിക്കാട്ടിൽ പെൺകുട്ടി മൂന്നാം തവണയും പീഡനത്തിന് ഇരയായ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. മേലാറ്റൂർ സ്വദേശി കുറ്റിക്കൽ ജിബിനാണ് അറസ്റ്റിലായത്. കേസിൽ അറസ്റ്റിലാകുന്ന ഇരുപത്തി ഒന്നാമത്തെ പ്രതിയാണ് ജിബിൻ

പോക്‌സോ കേസ് ഇര മൂന്നാം തവണയും ലൈംഗിക അതിക്രമത്തിന് ഇരയായ സംഭവം വിവാദമായതോടെ പല പ്രതികളും ഒളിവിൽ പോയിരുന്നു. ഒളിവിലായിരുന്ന പ്രതി ജിബിനെ വളാഞ്ചേരിയിൽവച്ചാണ് പാണ്ടിക്കാട് പൊലീസ് അറസ്റ്റ് ചെയതത്. സ്റ്റേഷൻ ഹൗസ് ഓഫിസർ എം.മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. മേലാറ്റൂർ എടയാറ്റൂർ സ്വദേശിയാണ് അറസ്റ്റിലായ ജിബിൻ. നാൽപത്തി നാല് പേർ പ്രതികളായിട്ടുള്ള കേസിൽ അറസ്റ്റിലാകുന്ന ഇരുപത്തി ഒന്നാമത്തെ പ്രതിയാണിത്. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഇനിയും തിരിച്ചറിയാൻ കഴിയാത്ത പ്രതികളുള്ള കേസിൽ പൊലീസ് അന്വേഷണം ഊർജിതമാണ്. പെൺകുട്ടി 7 തവണ ലൈംഗിക പീഡനത്തിനിരയായതായും പൊലീസ് കണ്ടെത്തിയിരുന്നു. ഇരക്ക് നേരിടേണ്ടി വന്ന സൈബർ കുറ്റകൃത്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. സൈബർ സെല്ലിന്റെയും സാങ്കേതിക വിദഗ്ധരുടെയും സഹായത്തോടെയാണ് അന്വേഷണം.

Story Highlights – Pandikkad pocso case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top